Uncategorized

“കർത്താവ് കൂടെയുണ്ട്”

വചനം

യെഹെസ്കേൽ 48 : 35

അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.

നിരീക്ഷണം

യെഹെസ്കേൽ പ്രവചനപുസ്തകത്തിലെ ഈ ആവസാന അദ്ധ്യായത്തിൽ കൂടുതൽ ഭാഗവും പുതിയ യെരുശലേമിനെ അതായത് സ്വർഗ്ഗത്തെക്കുറിച്ചുള്ള ദർശനം ആണ് വിവരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പുതിയനിയമ സഭയെ ആണ് അദ്ദേഹം ദർശത്തിൽ കണ്ടതെന്ന് പല പുതിയനിയമ വേദപഠിതാക്കളും വിശ്വസിക്കുന്നു.

പ്രായോഗികം

പുതിയ യെറുശലേമിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം എന്നതിനെക്കുറിച്ച് പണ്ഡിതന്മാക്ക് വിത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. ഇത് ദാവീദിന്റെ നഗരത്തിന്റെ വലിപ്പവുമായി ബന്ധപ്പെടുത്തുവാൻ ശ്രമിച്ചതാണോ, അതോ പരിധിയില്ലാത്ത ഒരു സംഖ്യയെ ഉദ്ദേശിച്ചാണോ പ്രവാചകൻ പറയുന്നതെന്ന് വ്യക്തമല്ല. ഒരു കാര്യം ഉറപ്പാണ് സ്വർഗ്ഗം പരിധിയില്ലാത്തതാണ്. കൂടാതെ ലേകമെപ്പാടും ഉള്ള സഭ പലവിധത്തിലും പരിധിയില്ലാത്തതാണ്. ഈ കാലഘട്ടത്തിൽ പല സ്ഥലങ്ങളിലും വിശ്വാസി എന്ന് പറഞ്ഞാൽ മരണം ഉറപ്പാണ് മാത്രമല്ല ദിനത്തോറും ആരാധനാ ആലയങ്ങൾ നശിപ്പിക്കപ്പെടുന്നതും നാം വായിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് സഭയുള്ളിടത്തോളം കാലം കർത്താവ് നമ്മോടെപ്പും ഉണ്ട് (യഹോവ ശമ്മാ). ഇത് നമ്മെ എങ്ങനെ സഹായിക്കും എന്ന ചോദിച്ചാൽ ഈ വചനത്തിൽ യെഹെസ്കേൽ പ്രവാചകൻ ഭാവിയിലെ സഭയെയും പിന്നീട് നിത്യതയിലുള്ള സ്വർഗ്ഗത്തെയും ദർശനത്തിൽ കാണുന്നു. ഓരോ സാഹചര്യത്തിലും യഹോവയായ ദൈവത്തിന്റെ സാന്നിധ്യം അവിടെ ഉണ്ട് എന്നത് വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ ഇന്ന് നാം ആയിരിക്കുന്നിടത്ത് നമ്മുടെ കർത്താവായ യേശുക്രിസ്തു ഉണ്ട്. കർത്താവ് കൂടെയുണ്ടെങ്കിൽ നമുക്ക് ഈ ലോകത്തിൽ ഭയം കൂടാതെ ജീവിക്കുവാൻ കഴിയും . അതുകൊണ്ട് പ്രീയ സ്നേഹിതാ, താങ്കളുടെ സാഹചര്യം എന്തു തന്നെ ആയിരുന്നാലും യേശുക്രിസ്തു താങ്കളുടെ അടുത്തുണ്ട് ഒന്ന് ആ ദൈവത്തോട് പ്രാർത്ഥിച്ചാൽ താങ്കളുടെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം എന്നും എന്നോടൊപ്പം ഉണ്ടെന്ന് അറിഞ്ഞ് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ