Uncategorized

“ചിലപ്പോള്‍ സ്നേഹം വേദനിപ്പിക്കുന്നു”

ചനം

അപ്പോ. പ്രവൃത്തികള്‍ 21 : 1

“അവരെ വിട്ടു പിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍നേരെ ഓടി കോസിലും…”

നിരീക്ഷണം

സ്നേഹിക്കുന്നവർ നമ്മുടെ അരികെ ഉളളത് ആനന്ദമാണ് എന്നാൽ ചില സാഹചര്യങ്ങളിൽ സ്നേഹിക്കുന്നവർ അകലെ മറയുമ്പോള്‍ സ്നേഹം വേദനയായി മാറാറുണ്ട്. അപ്പോസ്തലനായ പൌലോസ് ഉപദ്രവങ്ങളെറെ സഹിച്ചും വളരെ പ്രാർത്ഥിച്ചും ഉടലെടുത്ത സഭയാണ് എഫെസോസ് സഭ. ദൈവ നിയോകത്താൽ എഫെസോസ് സഭയെ എന്നേയ്ക്കുമായി പിരിഞ്ഞ് യെരുശലേമിലേക്ക് യാത്രയാവുന്ന പൌലോസിന്റെ വേദനയാണ് ഈ വാക്യത്തിൽ നമ്മുക്ക് കാണുവാൻ കഴിയുന്നത്. അപ്പോസ്തലനായ പൌലോസ് എഫെസോസ് സഭയെ വിട്ടു, താൻ സ്നേഹിച്ച വ്യക്തികളെ വിട്ട് യാത്രയായപ്പോള്‍ താൻ അനുഭവിച്ച വേദന ഈ വചനത്തിൽ വളരെ വ്യക്തമാണ്.

പ്രായോഗികം

“ചിലപ്പോള്‍ സ്നേഹം വേദനിപ്പിക്കുന്നു” ആ സത്യം നാം നമ്മുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുളളവരാണ്. അത് ഒരു പക്ഷേ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള സ്നേഹം നഷ്ടപ്പെട്ടതോ, അല്ലെങ്കിൽ ഒരു അത്മസുഹൃത്തോ കുടുംബാംഗമോ വേർപെട്ടതോ, അതുമല്ലെങ്കിൽ നിങ്ങളെ ഒരു പക്ഷേ ജീവിതത്തിലേക്ക് കൈപിടിച്ചു കെണ്ടുവന്നവരെ എന്നന്നേക്കുമായി വിട്ടുപിരിയേണ്ട സാഹചര്യങ്ങളോ ആകാം. അതെ, “ചിലപ്പോള്‍ സ്നേഹം വേദനിപ്പിക്കുന്നു” എന്നുളളത് വാസ്ഥവം തന്നെയാണ്. അപ്പോസ്തലനായ പൌലോസ് താൻ എഫെസൊസിൽ സ്ഥാപിച്ച സഭയെയും അവിടെയുളള തന്റെ സുഹൃത്തുക്കളെയും പിരിയുമ്പോള്‍ ഇനി ഒരിക്കലും അവരെ മുഖാമുഖം കാണുകയില്ല എന്ന് ഓർത്ത് അതിവേദനയോടെ ദുഃഖിക്കുന്നു. “അതിവേദനയോടെ അവരെ യാത്രപറഞ്ഞ് പിരിഞ്ഞിട്ട്” എന്ന വാക്കുകള്‍ വളരെ ഹൃദയസ്പർശിയായി മാറുന്നു. എന്നാൽ കാലങ്ങള്‍ കഴിയുമ്പോള്‍ ഏത് അഴത്തിലുളള മുറിവുകളും ഉണങ്ങും. പക്ഷേ, ഓര്‍മ്മകള്‍ ഒരിക്കലും അപ്രത്യക്ഷമാകാറില്ല എന്നതാണ് സത്യം. മറ്റുളളവരെ സ്നേഹിക്കുന്നു എന്ന് പറക മാത്രമല്ല അത് ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും കഴിയട്ടെ!

പ്രാര്‍ത്ഥന

“പ്രീയ യേശുവേ,

അങ്ങയുടെ സാന്നിദ്ധ്യവും സ്നേഹവും ഞാൻ ഒരിക്കലും മറക്കുകയില്ല. കർത്താവേ, എനിക്കുളള എല്ലാറ്റിനും ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  അവിടുത്തെ സ്നേഹത്താൽ എന്നെ നിത്യ നാശത്തിൽ നിന്നും വീണ്ടെടുത്ത് സ്വതന്ത്രനാക്കിയതിനാൽ നന്ദി പറയുന്നു” . ആമേന്‍.