Uncategorized

“ഓടിപ്പോകേണ്ടിവരില്ല യേശുകൂടെയുണ്ടെങ്കിൽ”

വചനം

യെശയ്യാ 52 : 12

നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.

നിരീക്ഷണം

ആദ്യമായി യിസ്രായേൽ ജനം മിസ്രയിമിൽ നിന്ന് പുറപ്പെട്ടുവന്നപ്പോൾ വളരെ തിടുക്കത്തിലാണ് പുറപ്പെട്ടത്. എന്നാൽ ഇവിടെ യഹോവയായ ദൈവം യെശയ്യാ പ്രവാചകനിലൂടെ യിസ്രായേൽ ജനത്തോട് താങ്കൾ ബാബിലോണിന്റെ അടിമത്വത്തിൽ നിന്ന് യിസ്രായേലിലേയ്ക്ക് വളരെ സമാധാനത്തോടെ മടങ്ങിപ്പോകും എന്നും അവർ സുരക്ഷിതമായി യിസ്രായേലിൽ എത്തുന്നതു വരെ ദൈവം അവരുടെ മുൻപിലും പിൻപിലും ഉണ്ടാകുമെന്നും വാഗ്ദത്തം ചെയ്യുന്നു.

പ്രായോഗികം

ഒരു പക്ഷേ യിസ്രായേൽ ജനത്തെപ്പോലെ താങ്കളുടെ ജീവിതവും മരുഭൂമിയെപ്പോല തരിശ്ശായി കിടക്കുന്ന അവസ്ഥ ആയിരിക്കാം. നിങ്ങൾക്ക് ഭക്ഷണവും തലക്കുമുകളിൽ ഒരു മേൽക്കൂരയും മാത്രം അവശേഷിച്ച് എങ്ങനെ മുന്നോട്ട് പോകും എന്ന് ചിന്തിക്കുന്ന അവസ്ഥയിലായിരിക്കാം. ഉള്ളിൽ നിങ്ങളുടെ ആത്മാവ് വിഷാദിച്ച് ഞരങ്ങുന്നുണ്ടായിരിക്കാം. ഇന്ന് യേശുക്രിസ്തു താങ്കളോട് പറയുന്നു താങ്കളുടെ ജീവിത്തിൽ ദൈവം പ്രവർത്തിക്കുവാൻ അനുവദിച്ചാൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വിജനമായ അവസ്ഥയിൽ നിന്നും ദൈവം താങ്കളെ വിടുവിക്കും. യിസ്രായേൽ ജനത്തോട് ദൈവം പറഞ്ഞതുപോലെ മുന്നോട്ടും പിന്നോട്ടും പോകുവാൻ കഴിയാതിരിക്കുന്ന അവസ്ഥയിൽ ആണ് താങ്കളെങ്കിൽ മന്നോട്ട് തന്നെ പോകൂ ദൈവം മുൻപടയായി പിൻപടയായി കൂടെയുണ്ട്. താങ്കളുടെ നിലനിൽപ്പിനായി ഓടിപ്പോകേണ്ടിവന്ന അനുഭവങ്ങൾ ഉണ്ടായിരിക്കാം എന്നാൽ ഇനി ഓടേണ്ട ആവശ്യം ഇല്ല യേശുകർത്താവ് എപ്പോഴും കൂടെയുണ്ട്. യേശുവിന്റെ സ്നേഹവും സംരക്ഷണവും ചുറ്റും എപ്പോഴും ഉണ്ടെന്ന് മനസ്സിലാക്കുകയും അത് ഉറപ്പാക്കുകയും ചെയ്താൽ ഓടിപ്പോകേണ്ടി വരുകയില്ല നിശ്ചയം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നോട് കൂടെയുള്ളതിനാൽ അങ്ങയുടെ സമാധാനം ഞാൻ ധാരാളം അനുഭവിക്കുന്നു. അങ്ങ് എന്നോടൊപ്പം എന്നും ഉണ്ടായിരിക്കുമാറാകേണമേ. ആമേൻ