Uncategorized

“യേശുക്രിസ്തു വിടുവിക്കട്ടെ”

വചനം

2 പത്രോസ് 2 : 19

തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.

നിരീക്ഷണം

യേശുവിനെ അനുഗമിക്കുന്നവർക്ക് ആകാത്തവേലക്കാരെ  എങ്ങനെ മനസ്സിലാക്കി ഒഴിഞ്ഞിരിക്കാം എന്ന് പഠിപ്പിക്കുകയാണ് പത്രോസിന്റെ ലേഖനം രണ്ടാം അദ്ധ്യായം മുഴുവൻ. ആദ്യ നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വ്യജ ഉപദേഷ്ടാക്കന്മാരാൽ വഞ്ചിക്കപ്പെടുന്നത് പത്രോസ് മനസ്സിലാക്കി. പന്നി ചെളിയിലേയ്ക്ക് തിരിയുന്നതുപോലെ യേശുവിനെ അനുഗമിച്ചിട്ട് വ്യാജ ഉപദേഷ്ടാക്കന്മാരാൽ വഞ്ചിക്കപ്പെട്ട് പിന്മാറിപ്പോകുന്നവരോടുള്ള ഉപദേശമാണിത്. അതുകൊണ്ട് പത്രോസ് അപ്പോസ്തലൻ പറയുന്നു ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിനു അടിമപ്പെട്ടിരിക്കുന്നു എന്ന്.

പ്രായോഗികം

നമ്മുടെ പഴയ പാപ ജീവിതത്തെ പൂർണ്ണമായി ഉപേക്ഷിച്ചുകൊണ്ട് യേശുവിലേയ്ക്ക് അടുത്തുവരുമ്പോൾ യേശു ആ വ്യക്തിയെ ശുദ്ധീകരിച്ച് നീതീകരിക്കുന്നു. എന്നാൽ ആ വ്യക്തി ക്രിസ്തുവിലാകുന്നതിന് മുമ്പ് ആചരിച്ചു വന്ന പഴയ സ്വഭാവങ്ങൾക്ക് കീഴടങ്ങി, പാപ സ്വഭാവങ്ങൾക്കും ചിന്തകൾക്കും അടിമകളായിരുന്നു എന്നതും സത്യം ആണ്.  എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിമിത്തം അത്തരം നിർബന്ധിത പ്രവർത്തനങ്ങളിൽ നിന്നും യേശുക്രിസ്തുവിന്റെ വചനത്താലും രക്തത്താലും വിടുവിക്കപ്പെട്ടിരിക്കുന്നു.  എന്നിരുന്നാലും കുറച്ചുകാലം കഴിയുമ്പോൾ വിണ്ടും പഴയ പാപസ്വഭാവത്തിന്റെ അടിമത്വത്തിലേയ്ക്ക് ചിലർ മടങ്ങിപ്പോകുന്നത് കാണുവാൻ കഴിയുന്നു. മാത്രമല്ല അവരെ വ്യാജ ഉപദേഷ്ടാക്കന്മാർ തെറ്റിച്ചുകളയുകയും ചെയ്യുന്നു. നാം ഏതിനോട് തോൽക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു എന്ന വചനപ്രകാരം നമ്മുടെ ജീവിത്തിൽ മാറ്റങ്ങൾ വരുന്നത് നാം മനസ്സിലാക്കിയാൽ ഒരു നിമിഷം പോലും അതിന് ഇടം കൊടുക്കാതെ അതിൽ നിന്നും എത്രയും വേഗം യേശുക്രിസ്തുവിലൂടെ വിടുതൽ ഏറ്റെടുക്കേണ്ടത് അത്യാവശ്യം ആണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപ സ്വഭാവങ്ങളിൽ നിന്നും എന്നെ വിടുവിച്ചതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തുടർന്നും അങ്ങയിൽ മാത്രം ആശ്രയിച്ച് ഒരു വിശുദ്ധ ജീവിതം നിയിക്കുവാൻ എനിക്കു കൃപ നൽകുമാറാകേണമേ. ആമേൻ