Uncategorized

“കാൽ ചവിട്ടുന്ന എല്ലാ ഇടവും”

വചനം

ആവർത്തനപുസ്തകം 11: 24

“നിങ്ങളുടെ ഉളളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്‍ക്കു ആകും….”

നിരീക്ഷണം

യിസ്രായേൽ മക്കള്‍ വാഗ്ദത്ത ഭൂമി കൈവശമാക്കുന്നതിനു മുമ്പു തന്നെ ദൈവം മോശ മുഖാന്തിരം അവരോടായി അരുളിചെയ്ത വാക്കുകളാണിവ.  യഹോവയുടെ ന്യായപ്രമാണവും കല്പനകളും അനുസരിക്കുന്നവരുടെ “ഉളളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും” അവർക്ക് നൽകുമെന്ന് ദൈവം യിസ്രായേൽ മക്കളോടായി വാഗ്ദത്തം ചെയ്തു.

പ്രായോഗികം

ഇത്തരത്തിലുളള നിരവധി വേദ ഭാഗങ്ങള്‍ നാം വേദപുസ്തകത്തിൽ നിന്നും വായിക്കുമ്പള്‍, ദൈവം തന്റെ ജനം എപ്പോഴും അഭിവ്യദ്ധിപ്പെടണമെന്നും ഒന്നിനും കുറവില്ലാത്തവരായിരിക്കണമെന്നും ആഗ്രഹിക്കുന്നു വെന്ന് നമ്മുക്ക് മനസ്സിലാക്കാം.  വചനം പറയുന്നതു പോലെ ദൈവം നമ്മെ വാലല്ല തലയാക്കുവാൻ ആഗ്രഹിക്കുന്നു!  “നിങ്ങള്‍ എന്റെ വചനം പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ, നിങ്ങളുടെ കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങള്‍ക്കു നൽകും” എന്ന വിശാലമായ വാഗ്ദത്തമാണ് ഇവിടെ ജനത്തിന് ദൈവം നൽകിയിരിക്കുന്നത്. എന്നാൽ ജീവിതത്തിൽ കടന്നു വരുന്ന പ്രശ്നങ്ങളും പരിശോധനകളും നമ്മുടെ നന്മക്കായിട്ടാണെന്ന് നാം തിരിച്ചറിയേണം.  ജീവിതത്തിലെ നല്ലകാലങ്ങള്‍ എല്ലാവർക്കും വളരെ ഇഷ്ടമാണ് എന്നാൽ കഷ്ടതയുടെ നാളുകളെ ഓർക്കുവാൻ പോലും നാം ആഗ്രഹിക്കുന്നില്ല. ക്രിസ്തീയ ജീവിതത്തിൽ കഷ്ടതകള്‍ ഉണ്ട് എന്നത് നാം മനസ്സിലാക്കണം. കർത്താവിന്റെ വഴികളെ മറന്ന് സ്വന്തവഴിക്ക് തിരിയുമ്പോള്‍ അതിന്റെ അനന്തരഫലം നാം അനുഭവിക്കേണ്ടിവരുന്നു.  എന്തു കൊണ്ട് നമ്മുക്ക് ദൈവത്തിന്റെ വഴിയിൽ നടന്ന് നമ്മുടെ കാലടികള്‍ ചവിട്ടുന്ന സ്ഥലമൊക്കെയും സ്വന്തമാക്കിക്കൂടാ?  ഓരോ വിശ്വാസികളും അവരുടെ തലമുറയും ഈ വചനം ജീവിതത്തിൽ പ്രാവർത്തീകമാക്കി ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിക്കുവാൻ ഇടയായിതീരട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,  

ഞാൻ സമ്പന്നനല്ലെങ്കിലും ദൈവം എന്റെ എല്ലാ ആവശ്യങ്ങളും നടത്തി തരുന്നു എന്ന് എനിക്ക് ഉറപ്പായും പറയുവാൻ കഴിയും.  ഞാൻ അങ്ങയുടെ ഇഷ്ടവും, വചനവും അനുസരിച്ചു നടന്നാൽ എന്നെ പിൻതുടരുന്ന അവിടുത്തെ അനുഗ്രഹങ്ങള്‍ ഒക്കെയും ഞാൻ പ്രാപിക്കും എന്ന് വിശ്വസിക്കുന്നു. ഈ പ്രപഞ്ചം മുഴുവൻ അങ്ങയുടെ സ്വന്തമാണ് ആയതിനാൽ അങ്ങയുടെ മകനായ ഞാനും അതിനെക്കെയും ഓഹരിക്കാരൻ ആകുന്നു. വചന പ്രകാരമുളള എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ചെടുക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ