Uncategorized

“ഇത് ദൈവത്തിൽ നിന്നോ അതോ മനുഷ്യനിൽ നിന്നോ?”

വചനം

ഗലാത്യർ 1 : 11

“സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു”

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് ഗലാത്യയിലെ യുവ സഭയ്ക്ക് എഴുതുമ്പോള്‍, താൻ അവരുടെ അടുക്കൽ പ്രസംഗിച്ച സുവിശേഷം മാനുഷികമായി വന്നതല്ല എന്ന് സഭയെ ഓർമ്മിപ്പിക്കുന്ന ഭാഗമാണിത്. പൌലോസ് അപ്പോസ്തലൻ അറിയിച്ച സുവിശേഷം താൻ കർത്താവിൽ നിന്നും പ്രാപിച്ച് സഭയ്ക്ക് നൽകിയതാണ്. ക്രിസ്തുവിന്റെ സുവിശേഷം എന്ന് സ്വയം പ്രഖ്യാപനം നടത്തി അവിടെ കടന്നുകൂടിയ ചില വ്യാജന്മാരെയും കപടഭക്തിക്കാരെയും തിരിച്ചറിയുക എന്ന ഒരു ധ്വനികൂടി അപ്പോസ്തലന്റെ വാക്കുകളിൽ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.

പ്രായോഗികം

താങ്കള്‍ ഒരു ക്രിസ്ത്യാനി ആണെങ്കിൽ താങ്കള്‍ സ്വീകരിച്ചിരിക്കുന്ന ഈ ക്രിസ്തീയ മാർഗ്ഗം ദൈവത്തിൽ നിന്നാണോ അതോ മാനുഷീകമായി നിങ്ങളുടെ അടുക്കൽ വന്നതാണോ എന്ന് തിരിച്ചറിഞ്ഞ് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ചില ആളുകള്‍ തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നത് മതപരമായ പ്രസ്താവനകളിലോ അല്ലെങ്കിൽ ദൈവ വചനത്തിൽ ഇല്ലാത്ത വ്യക്തിപരമായ വിശ്വാസങ്ങളിലോ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം. താൻ പ്രസംഗിച്ച സുവിശേഷം തികച്ചും ദൈവശ്വാസീയമാണെന്നും ദൈവത്തിൽ നിന്ന് താൻ പ്രാപിച്ചതാണെന്നും വശ്വാസികള്‍ അറിയണമെന്ന് പൌലോസ് ആഗ്രഹിച്ചു. നമ്മുടെ ജീവിതം ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന ഉറപ്പ് നാം ഓരോരുത്തരും പ്രാപിക്കേണം. നമ്മുടെ വിശ്വാസത്തെ തന്നെ ശോധന ചെയ്ത് ഇത് ദൈവത്തിൽ നിന്നാണോ അതോ മനുഷ്യനിൽ നിന്നോ വന്നതെന്ന് ദൈവ വചനാടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തേണം.

പ്രാർത്ഥന

പ്രീയ യേശുവേ,  

എന്റെ ജീവിതം മതപരമായ പ്രസ്താവനകളുടെയും വ്യക്തിപരമായ വിശ്വാസങ്ങളുടെയും ആകെ തുക ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പകരം എന്റെ ജീവിതം അങ്ങയുടെ വിശുദ്ധ വചനത്തിന്റെ അടിസ്ഥാനത്തിൽ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ വിശുദ്ധ വചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ