Uncategorized

“കൂടുതൽ മൂല്ല്യം എന്തിനാണ്?”

വചനം

എബ്രയർ 11 : 26

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

നിരീക്ഷണം

മിസ്രയിം രാജ്യത്തിന്റെ സിംഹാസനാവകാശയായിരുന്ന മോശയ്ക്ക് മസ്രയിമിൽ എല്ലാത്തരം സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു എന്ന് ഈ വചനത്തിൽ അപ്പോസ്ഥലൻ വ്യക്തമാക്കുന്നു. എന്നാൽ മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു മോശ എണ്ണിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളെ തള്ളിക്കളഞ്ഞിട്ട് ദൈവജനത്തോടുകൂടെ കഷ്ടം സഹിക്കുന്നത് തിരഞ്ഞെടുത്തു.

പ്രായോഗികം

ഇന്ന് നമ്മേട് തന്നെ ചോദിക്കേണ്ട ഒരു കാര്യം നാം നമ്മുടെ ജീവിതത്തിൽ കൂടുതൽ മൂല്യം കല്പിക്കുന്നത് എന്തിനാണ്?  ഈ ഭൂമിയൽ നാം നേടുവാൻ ആഗ്രഹിച്ചുകൊണ്ട് പരിശ്രമിക്കുന്നതെല്ലാം താൽകാലികമാണ്. അത് ഒരിക്കലും തൃപ്തിവരാത്ത ഒരു തരം വേട്ടയാടൽ മത്രമാണ്. എന്തുകൊണ്ടെന്നാൽ നാം ഈ ലോകത്ത് നേടുന്നതെല്ലാം താൽക്കാലികവും ക്ഷണികവും ആയതുകൊണ്ട്. മറ്റാർക്കും പ്രയേജനമില്ലാത്ത ഒരു കുപ്പിയിലെ പൊതിഞ്ഞ ഓർമ്മകൾമാത്രമാണ് ഈ ലോകത്തിലെ നേട്ടങ്ങൾ. എന്നാൽ മോശ തനിക്ക് യഥാർത്തതിൽ പ്രതിഫലം ലഭിക്കുന്ന മറ്റൊരു ദേശത്തിനായി നിരന്തരം ഉറ്റുനോക്കി കൊണ്ടിരുന്നു, അതാണ് സ്വർഗ്ഗം. അതേ, ദൈവനഗരം ആയിരുന്നു അവന്റെ ലക്ഷ്യം. മോശ മൂല്യം കല്പിച്ചത് സ്വർഗ്ഗത്തിനായിരുന്നു. എന്നാൽ നാം ഓരോരുത്തരും എന്തിനാണ് നമ്മുടെ ജീവിത്തിൽ കൂടുതൽ മൂല്ല്യം കല്പിക്കുന്നത്? ഈ ലോകത്തിൽ നശിച്ചുപോകുന്ന നിക്ഷപങ്ങളെയാണോ അതോ നിത്യത മുഴുവൻ നിലനിൽക്കുന്ന സ്വർഗ്ഗത്തെയാണോ. സ്വർഗ്ഗീയമായതിന് മൂല്യം കൽപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

നിലനിൽക്കാത്ത ക്ഷണീകമായ കാര്യങ്ങളിൽ കണ്ണുകൾ പായിക്കാതെ എന്നേയ്ക്കും നിലനിൽക്കുന്ന സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുകൾ ഉയർത്തി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ