Uncategorized

“ഇത് എങ്ങനെ സംഭവിച്ചു?”

വചനം

യെശയ്യ 26 : 12

യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.

നിരീക്ഷണം

യിസ്രായേൽ ജനം അനുഭവിക്കുന്ന സമാധാനവും അവരുടെ കൈയ്യാൽ സാധ്യമായ വിജയവും എല്ലാം യെശയ്യാ പ്രവാചകൻ പെട്ടന്ന് ശ്രദ്ധിച്ചു.

പ്രായോഗികം

നാം പലപ്പോഴും നമ്മുടെ ജീവിതത്തിൽ കാര്യങ്ങൾ നന്നായി നടക്കുന്നത് ശ്രദ്ധിക്കാറുണ്ട്. നമ്മുടെ കുടുംബം, ജോലി, ബന്ധങ്ങൾ, സാമ്പത്തീക ഇടപാടുകൾ, സാധാരണ കാര്യങ്ങൾ എല്ലാം നന്നായി പോകുന്നതായി കാണുവാൻ കഴിയും. അപ്പോൾ നാമുക്ക് അടുത്ത് ഒരു ചോദ്യമുണ്ടാകാം അത് എങ്ങനെ സംഭവിക്കുന്നു? യേശുവിനെ എങ്ങനെയെങ്കിലും മറക്കുകയും ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സർവ്വ സാധാരണമാണ്. എന്നാൽ ഒരിക്കലും അങ്ങനെ ആകുവാൻ പാടില്ല. നമുക്കാർക്കും നല്ലകാര്യങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്ന് അല്ല. വിശുദ്ധ വചന പറയുന്നു എല്ലാ നല്ല ദാനവും തികഞ്ഞവരമൊക്കെയും ഉയരങ്ങളിൽ നിന്ന് വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു വരുന്നു, (യാക്കോബ് 1:17). ഒരിക്കലും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അശ്ചര്യപ്പെടരുത്, അത് യേശുക്രിസ്തുവിനാൽ സംഭവിക്കുന്നു എന്ന് നാം തിരിച്ചറിയണം.  

പ്രാർത്ഥന

പ്രീയ യേശുവേ, എന്റെ ജീവിതത്തിൽ സംഭവിക്കുന്ന സകല നല്ലകാര്യങ്ങളും അങ്ങയിൽ നിന്നാണ്. തുടർന്നും ആ ബോധത്തോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ