Uncategorized

“സ്ഥിരോത്സാഹം”

വചനം

എബ്രയർ 10 : 36

ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.

നിരീക്ഷണം

എബ്രായ ലേഖകൻ എല്ലായിടത്തും ഉള്ള എല്ലാ വിശ്വാസികൾക്കും സ്ഥിരത ഉണ്ടായിരിക്കണം എന്ന നിർദ്ദേശം ഈ വചനത്തിലുടെ നൽകിയിരിക്കുന്നു. നാം സ്ഥിരതയോടെ ദൈവഹിതം പ്രവർത്തിക്കുമ്പോൾ ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നവയെല്ലാം ലഭിക്കും.

പ്രായോഗികം

സ്ഥരതയെക്കുറിച്ച് നാം എത്ര പ്രസംഗങ്ങൾ അല്ലെങ്കിൽ പ്രഭാഷണങ്ങൾ കേട്ടിരിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ കൂടുതൽ കേൾക്കും തോറും ജനങ്ങൾ കൂടുതൽ കൂടുതൽ ദൈവത്തിൽ നിന്ന് പിൻ മാറിക്കൊണ്ടിരിക്കുന്നു, എന്തുകൊണ്ട്? പ്രശ്നങ്ങൾ യഥാർത്യമാണ് എന്നുള്ളതുകൊണ്ട്! എന്തുകൊണ്ട്? കാരണം സ്ഥിരത അനിവാര്യമായതുകൊണ്ട്. നാം ഓരോ ദിവസവും സ്ഥിരോത്സാഹം ലഭിക്കുന്നതിനായി പ്രർത്ഥിക്കണം, അത് നമ്മുടെ ദൈവഹിതം നിറവേറ്റുന്നതിന്റെ ഭാഗമാണ്. നാം അതിൽ വിജയിക്കുമ്പോൾ പ്രശ്നത്തിന്റെ അവസാനം ദൈവം നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ള വിജയം ഉറപ്പാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത തന്ന് സഹായിക്കേണമേ. ആമേൻ