“പരമാർത്ഥഹൃദയമുള്ള നേതാവ്”
വചനം
സങ്കിർത്തനം 78 : 72
അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
നിരീക്ഷണം
ഈ സങ്കീർത്തനത്തിന്റെ രചയിതാവ് പറയുന്നത് യിസ്രായേലിന് ഏറ്റവും ആവശ്യമുള്ളപ്പോൾ, യഹോവ അവർക്കായി ദാവീദിനെ തിരഞ്ഞെടുത്തു, ഹൃദയശുദ്ധിയും ജനത്തെ നയിക്കുവാൻ വൈദഗ്ദധ്യവുമുള്ള കൈകളും ഉള്ള ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം.
പ്രായോഗീകം
ഈ വേദഭാഗം വായിക്കുമ്പോൾ നമുക്ക് തോന്നും ഇത്തരമൊരു നേതാവിനെയാണ് നമുക്കും അവശ്യം എന്ന്. സത്യസന്ധതയും ആത്മാർത്ഥതയും നിറഞ്ഞ ഹൃദയമുള്ള ഒരു നേതാവിനായി ഇന്നത്തെ കാലത്ത് ആളുകൾ ആഗ്രഹിക്കുന്നു. തീർച്ചയായും ഓരോ യഥാർത്ഥ നേതാവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടയിൽ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനായി താല്പര്യമുള്ളവരായിരിക്കണം. നേതൃത്വപാടവമുള്ളവർ തങ്ങളുടെ കഴിവുകൾ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയും വേണം. എന്നാൽ ഇവയ്ക്കെല്ലാം ഓപ്പം കരുണയും കൃപയും കൂടി ചേരുമ്പോൾ നേതൃത്വം കൂടുതൽ മികച്ചതാകുന്നു. നേതാക്കൾ ഒരിക്കലും മറ്റുള്ളവരെക്കൊണ്ട് കുറ്റം പറവാൻ ഇടം കൊടുക്കരുത്. ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതു വരെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ യഥാർത്ഥ നതാക്കൾ സന്നദ്ധരാണ്. കരുണയുള്ളവരും ആളുകളെ നയിക്കുവാൻ കഴിവുള്ളവരും സത്യസന്ധത നിറഞ്ഞ ഹൃദയമുള്ളവരുമാണ് യഥാർത്ഥ നേതാക്കൾ. അത്തരമൊരു നേതാവിനെയാണ് നമുക്ക് ആവശ്യം
പ്രാർത്ഥന
പ്രീയ യേശുവേ,
ദാവീദ് രാജാവിനെപ്പോലെ എന്നത്തന്നെയും മറ്റുള്ളവരെയും നയിക്കുവാൻ ആവശ്യമായ നേതൃത്വഗുണം എന്നിലും പകരുമാറാകേണമേ. ആമേൻ
