Uncategorized

“തിരുനിവാസത്തിൽ മറയുക”

വചനം

സങ്കീർത്തനം 91 : 1

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ.

നിരീക്ഷണം

ദൈവജനത്തിന് മാനസീക വിശ്രമം എങ്ങനെ നേടാം എന്നത് ദാവീദ് രാജാവ് വിശദമാക്കുകയാണിവടെ. അത്യുന്നതന്റെ മറവിൽ വസിക്കുവാൻ നാം തയ്യാറാകുകയാണെങ്കിൽ സർവ്വശക്തന്റെ നിഴലിൻ കീഴിൽ നമ്മെ അണയ്ക്കുവാൻ ദൈവം സന്നദ്ധനാണ്.

പ്രായോഗികം

ഈ വചനം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ രക്ഷകൻ അഭയം നൽകുന്നത് വേദപുസ്തകത്തിലുള്ള നിർദ്ദേശപ്രകരം ആണ്. ദൈവ വചനത്തിലെ നിർദ്ദേശം പോലെ നാം ദൈവത്തെ അനുസരിച്ച് ജീവിക്കുക എന്നതാണ് ദൈവഹിതം. അങ്ങനെ ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവത്തിന്റെ സാന്നിധ്യം കൊണ്ട് ആവരണം ചെയ്യും. താങ്കള്‍ ഇന്ന് ഏതെങ്കിലും വിഷയത്തിൽ ഭാരപ്പെട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങുകയാണോ? എങ്കിൽ ദൈവത്തോട് ആദ്യം ചോദിക്കുക എന്റെ ജീവിതം ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പോലെ ആണോ? അങ്ങനെ അല്ലാ എന്ന് ബോധ്യപ്പെടുകയാണെങ്കിൽ ദൈവത്തിങ്കലേയ്ക്കും ദൈവ വചനത്തിലേയ്ക്കും മടങ്ങിവരുക, നിങ്ങളും ദൈവവുമായി ഒരു നിരപ്പിൽ എത്തുക. അങ്ങനെ അത്യുന്നതന്റെ മറവിൽ വസിക്കുമ്പോള്‍ സർവ്വശക്തനായ ദൈവം തന്റെ നിഴലിൻ കീഴിൽ അഭയം തരും. ദൈവം നിങ്ങള്‍ എല്ലാതലത്തിലും ദൈവത്തിൽ ആശ്രയിച്ച് സമൃദ്ധമായ ജീവൻ പ്രാപിക്കണം എന്ന് ആഗ്രഹിക്കുന്നു. അതിനായി താങ്കളെ സമർപ്പിച്ചാൽ ദൈവം താങ്കളെ സർവ്വശക്തന്റെ നിഴലിൻ കീഴിൽ മറയ്ക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുവൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ