Uncategorized

“കേള്‍ക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവം”

വചനം

2 ദിനവൃത്താന്തം 6 : 21

ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടുക്ഷമിക്കേണമേ.

നിരീക്ഷണം

ശലോമാൻ ആലയം പണിതതിനുശേഷം ആലയത്തെ ദൈവത്തിനായി സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനയിൽ ദൈവത്തോട് അപേക്ഷിച്ചത് തന്റെ ജനം ഈ ആലയത്തിൽ വന്ന് പ്രാർത്ഥിക്കുന്ന പ്രാർത്ഥന എപ്പോഴും അങ്ങ് കേട്ട് അവർക്ക് ഉത്തരം അരുളേണമേ എന്നും, തന്റെ ജനം പാപം ചെയ്താൽ ആവരോട് ക്ഷമിക്കേണമേ എന്നും ആയിരുന്നു.

പ്രായോഗികം

ആലയത്തിൽ വരുമ്പോഴാണോ പാപങ്ങള്‍ ഓർമ്മയിൽ വരുന്നത്? അതുകൊണ്ടായിരിക്കും മിക്ക ആളുകളും ദൈവാലയത്തിൽ പോകാത്തത്.  അത് അല്ല യാഥാർത്ഥ്യം താങ്കള്‍ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ആലയത്തിൽ എത്തുന്നതിനു മുമ്പ് തന്നെ ദൈവത്തിന്റെ ശ്രദ്ധ താങ്കളിലേയ്ക്ക് കേന്ദ്രീകരിക്കുവാൻ തുടങ്ങിയിരിക്കും. നാം എത്രമാത്രം ദൈവത്തിങ്കലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമോ അത്രത്തോളം നമ്മുടെ പാപങ്ങള്‍ ഓർമ്മയിൽ വരും. എന്നാൽ ഓർക്കുക നാം വീണുപോയ ഒരു ലോകത്തിലാണ് ജീവിക്കുന്നത്. പലപ്പോഴും നാം തെറ്റിലേയ്ക്ക് തെറിച്ച് വീഴാനിടയുണ്ട്. അതെ, നാം യേശുക്രിസ്തുവാകുന്ന വെളിച്ചത്തിലുടെ നമ്മെ കാണുമ്പോള്‍ നമ്മുടെ അനേകമായ പാപങ്ങള്‍ നമ്മിൽ തെളിഞ്ഞുവരുന്നത് കാണുവാൻ കഴിയും. അതുകൊണ്ട് ആണ് ശലോമേൻ അലയിത്തിൽ വച്ച് ഇപ്രകാരം പ്രാർത്ഥിച്ചത് യഹോവയായ ദൈവമേ നിന്റെ ജനത്തിന്റെ പാപങ്ങളെ ക്ഷമിക്കുകയും അവർ പ്രാർത്ഥിക്കുമ്പോള്‍ കേള്‍ക്കുകയും ചെയ്യേണമേ എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപങ്ങളെ ക്ഷമിക്കുകയും എന്റെ പ്രാർത്ഥന കേള്‍ക്കുകയും ചെയ്യുന്നതിനായി നന്ദി. തുടർന്നും അങ്ങയുടെ ആലയത്തിൽ വന്ന് പ്രാർത്ഥിക്കുന്ന പ്രാർത്ഥന കേള്‍ക്കേണമേ. ആമേൻ