Uncategorized

“താഴ്ചയിൽനിന്ന് ഉയരുവാൻ ആഗ്രഹിക്കുന്നുവോ?”

വചനം

സങ്കീർത്തനം 136 : 23

നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.

നിരീക്ഷണം

മനുഷ്യൻ എത്ര താഴ്ചയിൽ വീണുപോയാലും നമ്മുടെ മഹാനായ ദൈവം അവരുടെ താഴ്ചയിൽ ഇറങ്ങിവന്ന് രക്ഷിക്കുവാൻ പ്രാപ്തനാണ് എന്നതാണ് സങ്കീർത്തനക്കാരൻ ഇവിടെ നമ്മെ ഓർമ്മിപ്പിക്കുന്നത്.

പ്രായോഗികം

നാം പറയുന്നത് കേള്‍ക്കുവാനോ നമ്മെ കാണുവാനോ നാം എവിടെയാണ് എന്ന് മനസ്സിലാക്കുവാനോ കഴിയാത്ത ഒരു ദൈവത്തെ സേവിക്കുന്നതുകൊണ്ട് അർത്ഥമില്ല. കൂടാതെ നമുക്ക് ഒരു സുരക്ഷിതമായ അഭയം കണ്ടെത്തുന്നതിന് മുമ്പ് നാം ദൈവത്തെ കണ്ടെത്തണം എന്ന് പറയുന്നതുകൊണ്ടും അർത്ഥമില്ല. ഭാഗ്യവശാൽ നമ്മുടെ ദൈവം അങ്ങനെയുള്ളവനല്ല. നാം എത്ര താഴ്ച അനുഭവിച്ചാലും ആ താഴ്ചയിലും ഇറങ്ങിവന്ന് നാം എവിടെയാണെന്ന് കണ്ടെത്തുവാനും നമ്മുടെ അവസ്ഥ മനസ്സിലാക്കുവാനും കഴിവുള്ള ഒരു ദൈവമാണ് കർത്താവായ യേശുക്രിസ്തു ഈ കർത്താവിനെയാണ് നാം ആരാധിക്കുന്നത്.  ഇപ്പോള്‍ ഈ ദൈവം താങ്കളോട് ചോദിക്കുന്നത് എത്ര താഴ്ചയിലാണ് താങ്കള്‍ ആയിരിക്കുന്നത്? താങ്കള്‍ക്ക് ഒരിക്കലും ആയിരിക്കുന്ന താഴ്ചയിൽ നിന്ന് സ്വയമായി എഴുന്നേൽക്കുവാൻ കഴിയുകയില്ല എന്ന് തോന്നുകയാണെങ്കിൽ ആ അവസ്ഥയിലും ഇറങ്ങിവന്ന് രക്ഷിക്കുവാൻ കഴിയും എന്നതാണ് നമ്മുടെ ദൈവമായ യേശുക്രിസ്തുവിന്റെ പ്രത്യേകത. ഈ ദൈവത്തോട് താങ്കള്‍ ആയിരിക്കുന്ന അവസ്ഥ തുറന്നുപറയുമോ? എന്നാൽ ആയിരിക്കുന്ന താഴ്ചയിൽ നിന്ന് നിങ്ങളെ കരം പിടിച്ച് ഉയർത്തുക തന്നെ ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ താഴ്ചയിൽ എന്റെ അടുക്കൽ വന്ന് എന്നെ താങ്ങിയെടുത്തതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ ദയയിൽ പ്രത്യശവച്ചുകൊണ്ട് എന്നും ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ