Uncategorized

“യഹോവ കൂടെയുണ്ട്”

വചനം

1 രാജാക്കന്മാർ 8 : 11

യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

നിരീക്ഷണം

ശലോമോൻ രാജാവ് ആലയത്തിന്റെ പണി പൂർത്തിയാക്കിയപ്പോള്‍, നിയമ പെട്ടകം വിശുദ്ധസ്ഥലത്തേയ്ക്ക് കൊണ്ടുവരുവാൻ പുരോഹിതന്മാരോട് നിർദ്ദേശിച്ചു. പെട്ടകത്തിൽ യഹോവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പെട്ടകം ആലയത്തിൽ കൊണ്ടുവന്നപ്പോള്‍, ഒരു മേഘം അതിനെ മൂടിയത് അവർ കണ്ടു. യഹോവയുടെ സാന്നിധ്യം ആലയത്തെ നിറച്ചതുകൊണ്ട് പുരോഹിതന്മാർക്ക് ശിശ്രൂഷ ചെയ്യുവാൻ കഴിയാതെ പിറകോട്ട് മാറേണ്ടി വന്നു. ആ സന്ദർഭത്തിൽ പുരോഹിന്മാർക്ക് മനസ്സിലായി യഹോവയുടെ സാന്നിധ്യം ആലയത്തിൽ ഉണ്ട് എന്നത്.

പ്രായോഗികം

ദൈവ തേജസ്സ് ആലയത്തിൽ ഇറങ്ങിവരുന്നത് ശലോമോൻ കണ്ടപ്പോള്‍ താൻ പ്രാർത്ഥിക്കുകയും സങ്കീർത്തനം 18:11 ൽ തന്റെ പിതാവായ ദാവീദ് പറഞ്ഞ വാക്യമായ “അവൻ അന്ധകാരത്തെ തന്റെ മറവും” എന്ന് എടുത്ത് പറയുകയും ചെയ്തു. ദൈവം നാം ആയിരിക്കുന്നിടത്ത് ഉണ്ട് എന്ന് എങ്ങനെ അറിയുവാൻ കഴിയും? അതൊരു വികാരം മാത്രമാണോ? അതോ വർഷങ്ങളായി നാം പിൻ തുടരുന്ന ചില നിർദ്ദിഷ്ട പ്രവർത്തനങ്ങള്‍ ചെയ്താൽ ദൈവം അവിടെ വസിക്കും എന്നതാണോ?  ഒരിക്കലും അല്ല, ദൈവത്തിന്റെ സാന്നിധ്യം നമുക്ക് വ്യക്തിപരമായി മനസ്സിലാക്കുവാൻ കഴിയും. ദൈവം നമ്മോടുകൂടെ ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതുവരെ ദൈവത്തോട് ചോദിക്കുകയും, അന്വേഷിക്കുകയും മുട്ടുകയും ചെയ്തുകൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. അപ്പോള്‍ നമുക്ക് ദൈവത്തെ കണ്ടെത്തുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം കൂടെ ഇല്ലാതെ മുന്നോട്ട് പോകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങ് എന്നോടൊപ്പം എന്നും ഉണ്ടിരിക്കേണമേ. ആമേൻ