Uncategorized

“ക്രിസ്തു തന്നെ ഏക വഴി”

വചനം

യോഹന്നാൻ 14 : 6

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

നിരീക്ഷണം

യേശുക്രിസ്തു തന്റെ ഭൌമീക നാളുകളിൽ തന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്ന വചനമാണ് നാം ഇവിടെ കാണുന്നത്. താങ്കള്‍ യേശുവിനെ അനുഗമിക്കുന്ന വ്യക്തി ആണെങ്കിൽ, നിങ്ങള്‍ യേശു തന്നെ യഥാർത്ഥ വഴിയെന്ന് വിശ്വസിക്കുന്നു. യേശുവിന്റെ ഈ വാക്കുകള്‍ കേട്ടവർ അവനെ പകച്ചു. ഇന്നും ക്രിസ്ത്യാനികള്‍ അതേ സത്യം പിന്നെയും ഏറ്റു പറയുമ്പോള്‍ അനേകർ അവരെ എതിർക്കുന്നു. എങ്കിലും  ഇന്ന് പല ക്രിസ്ത്യാനികള്‍ക്കും തങ്ങള്‍ വിശ്വസിക്കുകയും പ്രഖ്യപിക്കുകയും ചെയ്യുന്ന വസ്തുതകള്‍ ഉറപ്പിക്കുവാൻ കഴിയുന്ന തരത്തിലുളള ദൈവ വചന പഠനമില്ല. മറ്റു ചിലർ അത് പറയുവാൻ ഭയപ്പെടുന്നു. ധാരാളം സാമൂഹീക മാധ്യമങ്ങള്‍  ഉളള ഈ നാളുകളിൽ യേശുക്രിസ്തുവാണ് യഥാർത്ഥ വഴിയെന്ന് ഉറപ്പിച്ചുപറയാതെ പാട്ടുപാടുന്നതുപോലെ നിസ്സാരമായി പറഞ്ഞു വിടുന്നവർക്ക്  ദൈവവചനത്തിൽ ആഴമായ അറിവില്ല എന്ന് മനസ്സിലാക്കാം.  എന്നാൽ ഈ വചനം, യാതൊരു മറയും ഇല്ലാതെ നമ്മോട് സംസാരിക്കുന്നു  പിതാവായ ദൈവത്തിലേയ്ക്കുളള ഏക വഴി പുത്രനായ യേശുക്രിസ്തു മാത്രമാണ്.

പ്രായോഗീകം

നൂറ്റാണ്ടുകളായി യേശുവിനെ അനുഗമിച്ചവർ വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്ത സത്യമാണ് മുകളിൽ നാം കാണുന്നത്.   ആയതിനാൽ, ആദിമ സഭ ഈ അടിസ്ഥാന സത്യത്തിന്റെ പരിപൂർണ്ണതയാൽ തിളങ്ങുന്നു. മറ്റുള്ളവരുമായി യാതൊരു പ്രശ്നവും  ഉണ്ടാകരുതെന്ന മനോഭാവത്തിൽ ഈ സത്യത്തെ തുറന്നു പറയാത്തവർ അറിഞ്ഞ സത്യത്തെ മറച്ചുവയ്ക്കുകയാണ്. എന്നാൽ യേശുക്രിസ്തു തന്നെ  സ്വയം വെളിപ്പെടുത്തിയ ഈ സത്യം നാം അറിഞ്ഞു എങ്കിൽ അത് മറ്റുള്ളവരോടും തുറന്നു പറയുവാൻ നാം തയ്യാറാകണം. ദൈവത്തിങ്കലേയ്ക്ക് ഒരേ ഒരു വഴിയേ ഉള്ളു അത് പുത്രനായ യേശുക്രിസ്തുവിലൂടെയുളള വഴിയാണ്. അപ്പോസ്തലന്മാരും കഴഞ്ഞ നൂറ്റാണ്ടുകളിലെ ക്രിസ്തീയ രക്ത സാക്ഷികളും വിശ്വസിക്കുകയും വിളിച്ചുപറയുകയും ചെയ്ത സത്യമാണിത്.  ഈ സത്യം തുറന്നു പറയുമ്പോള്‍ ലോകം നമ്മെ പുച്ഛിക്കാം, അല്ലെങ്കിൽ വെറുത്തേക്കാം വേണമെങ്കിൽ മാറ്റി നിർത്തിയേക്കാം അതും അല്ലെങ്കിൽ അപവാദങ്ങള്‍ പ്രചരിപ്പിച്ചേക്കാം.  എന്തു തന്നെ ആയാലും ഇതൊക്കെയും നമുക്ക് മുമ്പേ സഹിച്ചവനെയാണ് നാം പിന്തുടരുന്നത് എന്ന് ഓർക്കുക. അതുകൊണ്ട് നാം ഈ സത്യം തുറന്നു പറയുവാൻ തയ്യാറാകേണം. അതേ കർത്താവായ യേശുക്രിസ്തുവാണ് യഥാർത്ഥ വഴിയും, സത്യവും ജീവനും. കർത്താവായ യേശുക്രിസ്തുവിലൂടെയല്ലാതെ ആർക്കും സ്വർഗ്ഗത്തിലെ പിതാവിന്റെ അടുക്കൽ എത്തുവാൻ കഴിയുന്നതല്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ എന്റെ രക്ഷിതാവും കർത്താവുമായി അംഗീകരിക്കുവാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്.  യേശുക്രിസ്തു എന്ന നാമത്തിലൂടെയല്ലാതെ സ്വർഗ്ഗത്തിലെ പിതാവിന്റെ അടുക്കൽ എത്തുവാൻ കഴിയുകയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആകയാൽ ഒരിക്കൽകൂടെ അങ്ങയുടെ നാമത്തിൽ ഞാൻ ആശ്രയിക്കുന്നു.  അന്ത്യം വരെയും അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ