Uncategorized

“കർത്താവിന്നു പ്രസാദമായതു ചെയ്യുക”

വചനം

എഫേസ്യർ  5 : 9

കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.  

നിരീക്ഷണം

പുതിയ നിയമത്തിൽ അപ്പോസ്ഥലനായ പൗലോസിനെക്കാൾ ഉപരിയായി കർത്താവിനെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിച്ച മറ്റാരും ഉണ്ടായിരുന്നില്ലായിരിക്കാം. എഫൊസോസിലെ പുതിയ ക്രിസ്ത്യാനികൾക്ക് എഴുതിയ ലേഖനത്തിലൂടെ, യേശുവിനെ പ്രസാദിപ്പിക്കുന്നത് എന്താണെന്ന് കണ്ടെത്തുന്നതിന് അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

പ്രായോഗീകം

യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിൽ എപ്പോഴും നാം ശ്രദ്ധാലുക്കളായിരിക്കണം. യേശുവിനെ അനുഗമിക്കുന്നവരായ നമ്മിൽ മിക്കപേർക്കും കർത്താവിന് പ്രസാദകരമായ കാര്യങ്ങൾ എന്താണെന്ന് അറിയാം. എങ്കിലും പലപ്പോഴും അത് ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു. അപ്പോസ്ഥനായ പൗലോസ് പറഞ്ഞത് ഇതാണ് ഞാൻ ചെയ്യുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല കാരണം, “ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു”, (റോമർ 7:19) ൽ പറഞ്ഞിരിക്കുന്നത്. കർത്താവിന് പ്രസാദകരമായ കാര്യങ്ങൾ എന്താണെന്ന് കണ്ടെത്തണമെന്ന് നമ്മോട് പറയുന്നത് അദ്ദേഹമാണ്. ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്ന് നമുക്ക് തോന്നാം. കാരണം, ഈ ഉപദേശം നൽകുന്ന വ്യക്തി നമ്മെപ്പോലെ തന്നെ ശരിയായ കാര്യങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണ്. കർത്താവിന് പ്രസാദകരമായ കാര്യങ്ങൾ കണ്ടെത്തുക എന്നതാണ്, ഇന്ന് നമുക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. അത് കണ്ടെത്തിക്കഴിഞ്ഞാൽ അത് ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കൃപയിൽ ആശ്രയിച്ച് അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ