Uncategorized

“കർത്താവിൽ ശക്തിപ്പെടുക”

വചനം

എഫേസ്യർ  6 : 10

ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.

നിരീക്ഷണം

ദൈവ കൃപയെക്കുറിച്ചുള്ള സുവിശേഷത്താൽ സമ്പന്നമാണ് എഫെസ്യർക്കുള്ള ലേഖനം. എങ്ങനെ ജീവിക്കണമെന്നും കുടുംബത്തെ എങ്ങനെ അനുഗ്രഹിക്കണമെന്നുമുള്ള
നിർദ്ദേശങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ലേഖനത്തിന്റെ അവസാനഭാഗത്ത് യേശുവിനെ അനുഗമിക്കുന്നവർ എല്ലാവരോടും കർത്താവിൽ ശക്തരായിരിക്കുവാൻ അപ്പോസ്ഥനൻ അഹ്വാനം ചെയ്യുന്നു.

പ്രായോഗീകം

ചിലപ്പോൾ കർത്താവിന്റെ വചനം വലിയൊരു വൈകാരിക തീവ്രതയോടെയാണ് നമ്മിലേക്ക് എത്തുന്നത്. വചനം വായിക്കുകയും അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്തശേഷം, ലോകത്തെ മാറ്റാൻ സജ്ജരായി പ്രർത്ഥനാമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരിക്കും അപ്രതീക്ഷിതമായ ഒരു വെല്ലുവിളി നമ്മെ നേരിടുന്നത് ജാഗ്രത പാലിച്ചില്ലെങ്കിൽ, ആ സമ്മർദ്ദത്തിന് മുന്നിൽ നാം തളർന്നുപോയേക്കാം. അതുകൊണ്ടാണ്, ഏറെ പ്രീയപ്പെട്ട ലേഖനങ്ങളിലൊന്നിലെ മഹത്തായ സത്യങ്ങൾ പങ്കുവെച്ചതിനുശേഷം, അപ്പൊസ്തലനായ പൗലോസ് നമ്മോടെല്ലാവരോടുമായി കർത്താവിൽ ബലപ്പെടുക എന്ന ആഹ്വാനം ചെയ്യുന്നത്. ഈ കല്പന അനുസരിക്കുവാൻ നാം പരാജയപ്പെട്ടാൻ വിജയം കൈവരിക്കുവനാകില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

ഇന്ന് എനിക്ക് അങ്ങയുടെ സഹായം ആവശ്യമാണ്. എന്നാൽ ഒടുവിൽ, കർത്താനിൽ ഞാൻ ശക്തനായിരിക്കുനാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ