Uncategorized

“കർത്താവിന്റെ ദിവസം”

വചനം

ഓബദ്യാവ് 1 : 15

സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു, നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.

നിരീക്ഷണം

ചെറിയ പ്രവാചകന്മാരിൽ ഒരാളായ ഓബദ്യാവ്  ഈ വചനത്തിലൂടെ യെഹൂദയുടെ ശത്രുക്കള്‍ക്ക് കർത്താവന്റെ ദിവസം വരുന്നു എന്ന് മുന്നറിയിപ്പ് നൽകുന്നു. യെഹൂദയുടെ ശത്രുക്കളോട് യഹോവയായ ദൈവം പറയുന്നത് അവർ എപ്രകാരം യെഹൂദയോട്  പെരുമാറിയോ അപ്രകാരം തന്നെ അവരുടെ ജീവിതത്തിൽ ദൈവവും പ്രവർത്തിക്കും എന്നതാണ്. തിരുവെഴുത്തുകളിൽ “കർത്താവന്റെ ദിവസം” എന്ന പദം ഉപയോഗിക്കുമ്പോഴെല്ലാം, ദൈവം അസാധാരണമായ എന്തോ ചെയ്യുവാൻ പോകുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. ആ ദിവസം എപ്പോഴും മോശമായതു മാത്രം സംഭവിക്കുന്ന ദിവസമല്ല പക്ഷേ എന്നാൽ ഒരു രാജ്യം മറ്റൊരു രാജ്യത്തോട് എങ്ങനെ പെരുമാറുന്നു, അല്ലെങ്കിൽ ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കി മോശമായതോ, നല്ലതോ ആയ ദിവസമായിരിക്കാം കർത്താവിന്റെ ദിവസം. വളരെ എളുപ്പത്തിൽ ഇതു മനസ്സിലാക്കണമെങ്കിൽ നമുക്ക് ഇങ്ങനെ പറയാം “നാം വിതയ്ക്കുന്നതു തന്നെ കൊയ്യും.”

പ്രായോഗീകം

പ്രാർത്ഥിക്കുവാനല്ലാതെ നമ്മുടെ സർക്കാരിനെ ഏതെങ്കിലും രീതിയിൽ മാറ്റാൻ എനിക്കും നിങ്ങള്‍ക്കും അധികാരമില്ല.  എന്നാൽ നമുക്ക് ദൈവത്തിന്റെ സഹായത്താൽ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുവാൻ കഴിയും. മാത്രമല്ല നമ്മെ വേദനിപ്പിച്ചവർക്ക് അതേരീതിയിൽ മറുപടി പറയാതിരിക്കുവാൻ കഴിയണമെങ്കിൽ നമുക്ക് ദൈവ കൃപ ആവശ്യമാണ്.  മറ്റുള്ളവർ നമ്മോട് ചെയ്യുന്നതുപോലെ നാം പ്രതികരിച്ചാൽ നമുക്കും അതേ രീതിയുലുളള പ്രതികരണം തിരിച്ചു കിട്ടുവാൻ ഇടയാകും. എന്നാൽ നമ്മിൽ നിന്ന് പുറപ്പെടുന്ന പ്രവൃത്തി തന്നെ നമ്മിലേയ്ക്കും തിരിച്ചുവരുവാൻ ഇടയാകും. ഇവിടെ ഓബദ്യാവ് സംസാരിക്കുന്നത് തനിക്കുവേണ്ടിയല്ല പകരം ഓബദ്യാവ് ദൈവത്തിന്റെ ശബ്ദമായി സംസാരിക്കുകയാണ്. ഈ വചനത്തിൽ പറഞ്ഞിരിക്കുന്നത്, കർത്താവിന്റെ ദിവസം അസാധാരണമായ രീതിയിൽ നിങ്ങളുടെ മേൽ വരും എന്നാണ്.  കർത്താവിന്റെ ദിവസം സമൃദ്ധമായ നന്മയായി മാറണമെങ്കിൽ നാം അതിനനുസൃതമായ പ്രവൃത്തികള്‍ ചെയ്തിരിക്കണം. കാരണം കർത്താവായ ദൈവം അങ്ങനെയാണ് പ്രവർത്തിക്കുന്നത്. “നാം വിതയ്ക്കുന്നതു തന്നെ കൊയ്യും.”

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ദിവസം ഞാൻ അങ്ങയിൽ ആശ്രയിച്ച് നല്ല വിത്ത് വിതെയ്ക്കുവാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് ദയകാണിക്കുവാനും, അവരെ സ്നേഹിക്കുവാനും ഞാൻ തയ്യാറാണ് കാരണം ഞാൻ എന്തു ചെയ്യുന്നുവോ അത് എനിക്ക് തിരിച്ചുകിട്ടുവാൻ ഇടയാകും. ആകയാൽ ഞാൻ നല്ല വിത്ത് വിതച്ച് അതിൽ നിന്നും നല്ല ഫലംകെയ്യുവാൻ എന്നെ സഹായിക്കേണമേ. ആമേൻ