Uncategorized

“ഭൂമിയുടെ അറ്റത്തോളം”

വചനം

സങ്കീർത്തനങ്ങള്‍ 48 : 10

ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.

നിരീക്ഷണം

സങ്കീർത്തനക്കാരനായ ദാവീദ് ഈ വചനത്തിലൂടെ ഒരിക്കൽകൂടി മഹാദൈവത്തിന്റെ അത്ഭുതകരമായ മഹത്വത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ വലം കരത്തിൽ നീതി നിറഞ്ഞിരിക്കുന്നു എന്ന് ദാവീദ് പറയുന്നു.  തുടർന്ന് ദാവീദ് പറയുന്നു നിന്റെ സ്തുതി ഭൂമിയുടെ അറുതി വരെ എത്തുന്നു. ഭൂമിയുടെ വിസ്തൃതി പരിശോധിച്ചാൽ ഭൂമിയുടെ അറ്റം വരെ ദൈവത്തെ സ്തുക്കുവാനുള്ള വിശ്വാസികള്‍ അന്ന് ഭൂതലത്തിൽ ഉണ്ടായിരുന്നോ എന്ന് നാം ചിന്തിച്ചുപോകും.

പ്രായോഗീകം

ദാവീദിന്റെ കാലത്ത് അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിൽ വിശ്വസിക്കുന്നവർ അധികം ഉണ്ടായിരിക്കാൻ സാധ്യതയില്ല. ദാവീദ് രാജാവ് ജീവിച്ചിരുന്നത് ബിസി 1000-ാം ആണ്ടിലാണ്, സ്ഥിതിവിവരകണക്കുകള്‍ പറയുന്നത് ബിസി 1000 ത്തിൽ മൊത്തം ജനസംഖ്യ 50 ദശലക്ഷം ജനങ്ങള്‍ ആയിരുന്നുവെന്ന്.  3000 വർഷങ്ങള്‍ക്കുശേഷം ഇന്ന് ലോക ജനസംഖ്യ ഏകദേശം 8 ബില്യൺ ആണ്. അതിൽ ഏകദേശം 2.6 ബില്യൺ ക്രിസ്ത്യനികളാണ്. ഓർക്കുക ദാവീദിന്റെ കാലത്ത് ആകെ 50 ദശലക്ഷം ജനങ്ങല്‍ മാത്രമേ ഉണ്ടായിരുന്നുളളൂ അതിലും ചെറിയ ഒരു കൂട്ടം മാത്രമാണ് ദൈവത്തെ അറിഞ്ഞവർ. അന്ന് ആ ഒരു ചെറിയ കൂട്ടം ദൈവത്തെ സ്തുതിച്ചപ്പോള്‍   ഭൂമിയുടെ അറ്റം വരെയും ആ സ്തുതി നിറഞ്ഞു എങ്കിൽ  ഇന്ന് 2.6 ബില്യൺ ദൈവ ജനം ദൈവത്തെ സ്തുതിച്ചാൽ അത് സ്വർഗ്ഗവും ഭൂമിയും മുഴുവൻ നിറയുന്ന ആരാധനയായി മാറും. ആയതിനാൽ നാം വീണ്ടും ദൈവ സഭയോട് ചേർന്ന് ദൈവത്തെ സ്തുതിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ നിരന്തരം സ്തുതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ദൈവമക്കളാകുന്ന ഞങ്ങള്‍ ഒരുമിച്ച് അങ്ങയെ സ്തുതിക്കുമ്പോള്‍ അത് ഈ ഭൂമിയും സ്വർഗ്ഗവും മുഴുവൻ നിറയുന്ന ഒരു ആരാധനയായി മാറട്ടെ. ആമേൻ