Uncategorized

“താങ്കളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു”

വചനം

സങ്കീർത്തനം 65 : 4

നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.

നിരീക്ഷണം

ദൈവത്തിന്റെ ആലയത്തിൽ പാർക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ലഭിക്കുന്ന ഒരു അനുഗ്രഹത്തെക്കുറിച്ച് ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു അങ്ങനെയുള്ളവർ ദൈവാലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.

പ്രായോഗികം

ഈ വചനം ആദ്യം വായിക്കുമ്പോള്‍ നാം ചിന്തിക്കും എന്നെ ദൈവം വിളിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല.  എന്നാൽ അത് യാഥാർത്ഥ്യം അല്ല, ദൈവ വചനത്തിൽ, റോമർ 8:29 ൽ കാണുന്നു മുൻ നിയമിച്ചവരെ വിളിച്ചും, വിളിച്ചവരെ നിതീകിച്ചും, നിതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു. പിന്നെയും 2 പത്രോസ് 3:9 ൽ ഇപ്രകാരം പറയുന്നു ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിക്കുന്നു. ഇവിടെയാണ് നാം യാഥാർത്ഥ്യം മനസ്സിലാക്കേണ്ടത്, ഇന്ന് പലർക്കും യേശുവിനെ ആവശ്യമില്ല, പലരും യേശുക്രിസ്തുവിന് വേണ്ടി ജീവിക്കുവാൻ ആഗ്രഹിക്കുന്നതുമില്ല. എന്നാൽ അങ്ങനെ ചെയ്യുവാൻ ആഗ്രഹിക്കുമ്പോള്‍ മാത്രമേ ആലയത്തിൽ വസിക്കുവാനും ആലയത്തിലെ നന്മ അനുഭവിക്കുവാനും കഴിയുകയുള്ളൂ. യേശുക്രിസ്തു ഇന്നും ജനങ്ങളെ സ്നേഹിക്കുകയും തന്നിലേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നു എന്ന്മാത്രമല്ല യേശുവിനെ അറിഞ്ഞ ആളുകള തങ്ങളുടെ ജീവിത്തിലേയ്ക്ക് കൊണ്ടുവരുകയും അവരിലൂടെ യേശു അവരെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു തന്റെ സ്നേഹത്തെയും താൻ എല്ലാവരെയും തിരഞ്ഞെടുത്തിരിക്കുന്നു എന്നതിനെയും വെളിപ്പെടുത്തുവാൻ എല്ലാ അർത്ഥത്തിലും ശ്രമിക്കുന്നു. താങ്കള്‍ ആ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടില്ലെങ്കിൽ ഇന്ന് തന്നെ താങ്കളുടെ ജീവിതത്തെ യേശുക്രിസ്തുവിനായി സമർപ്പിക്കുക കാരണം യേശു താങ്കളെയും സ്നേഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ സ്നേഹിച്ച് തിരഞ്ഞെടുത്തതിനായി നന്ദി. തുടർന്നും അങ്ങയുടെ ആലയത്തിൽ വസിച്ച് അങ്ങയുടെ നന്മ അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ