Uncategorized

“ഞാൻ ഉയരും”

വചനം

മീഖ 7 : 8

എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേൽക്കും; ഞാൻ ഇരുട്ടത്ത് ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.

നിരീക്ഷണം

ഇത് വളരെ വിശേഷതയേറിയ വേദ ഭാഗമാണ്, എന്തെന്നാൽ മുൻ അധ്യായത്തിൽ മീഖാ പ്രവാചകൻ, ദൈവം യിസ്രായേലിന്റെ പാപങ്ങള്‍ ജനത്തോട് അറിയിക്കുകയും ന്യായവിധിയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു.  എന്നാൽ ഈ അധ്യായത്തിൽ ദൈവം യിസ്രായേലിന്റെ ശത്രുക്കളായ ബാബിലോണിനോടും ഏദോമിനോടും ദൈവീക അരുളപ്പാട് അറിയിക്കുന്നു, “യിസ്രായേലിൻ മേൽ ജയഘോഷം മുഴക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, കാരണം അല്പകാലത്തേയ്ക്ക് യിസ്രായേൽ പരാജയപ്പെട്ടുവെങ്കിലും അവർ ഉടൻ എഴുന്നേൽക്കും, ഇപ്പോള്‍ അവർ ഇരുട്ടിൽ ഇരിക്കുന്നു എന്നാൽ യഹോവ അവരുടെ മേൽ വെളിച്ചമായി വാഴും”. മാത്രമല്ല ഈ വീഴ്ചയിൽ നിന്ന് ദൈവം അവരെ തീർച്ചയായും ഉയർത്തും.

പ്രായോഗികം

മീഖ പ്രവാചകൻ യിസ്രായേലിനുവേണ്ടി സംസാരിക്കുകയും ദൈവത്തെ ആരാധിക്കുകയും, ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. പലപ്പോഴും നാം പാപം ചെയ്ത് ദൈവീക വഴിയിൽ നിന്ന് പൻമാറുന്ന സമയങ്ങളിൽ അനുതപിച്ച് ഒരു കൊച്ചുകുട്ടി പിതാവിന്റെ അടുക്കലേക്ക് പോകുന്നതുപോലെ ദൈവത്തിന്റെ അടുക്കലേക്ക് ഞരങ്ങികൊണ്ട് ക്ഷമയ്ക്കായി യാചിക്കുന്നതിനു പകരം സ്വന്തം ശക്തിയും, മിടുക്കും, അഹങ്കാരവും ഉണ്ടായിട്ട് കഠിനഹൃദയരാകും. എന്നൽ ദൈവത്തിന്റെ സ്വഭാവം ത്യജിക്കുവാൻ കഴിയുകയില്ല, അതുകെണ്ട്  ദൈവം ഓർമ്മിപ്പിക്കുന്നു, “ഞാൻ എഴുന്നേൽക്കും അഹങ്കാരത്തോടെയല്ല, മറിച്ച് സ്നേഹമുളളവനും ക്ഷമിക്കുന്നവനുമായ കർത്താവായി”.  ദൈവത്തിൽ നിന്ന് അകന്നുപോകുമ്പോള്‍ സർവ്വവും നശിച്ചു ഇനി മടങ്ങിവരാൻ കഴിയില്ലാ എന്ന് ചിന്തിക്കാനാണ് നാം പലപ്പോഴും പ്രലോഭിതരാകുന്നത് പക്ഷേ ദൈവത്തോട് ക്ഷമയ്ക്കായി യാചിച്ചാൽ നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുവാൻ ദൈവം എപ്പോഴും സന്നദ്ധനാണ്.  യിരെമ്യാ പ്രവാചകൻ ഇപ്രകാരം പറയുന്നു യഹോവയുടെ ദയ രാവിലെതോറും പുതിയതാണ് ദൈവം നമ്മെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുകയില്ല.  ദൈവത്തിന്റെ സ്വഭാവം എപ്പോഴും നമ്മോട് ക്ഷമിക്കുന്നതാണ് അത് ഓർത്തുകൊണ്ട് നമ്മുടെ കടക്കാരോട് നാമും ക്ഷമിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു.  ഈ സമയും മനം തിരിഞ്ഞ് ദൈവത്തോട് ക്ഷമിക്കേണമെയെന്ന് യാചിക്കുകയും ഞാൻ നശിക്കയില്ല, പിന്നെയും എഴുന്നേൽക്കുമെന്ന് പിശാചിനോട് പറയുവാനും തയ്യാറാവണം.

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ ആത്മ സ്നേഹത്തിനായി നന്ദി. അങ്ങയുടെ ദീർഘക്ഷമയ്ക്കായി നന്ദി!  എന്നോട് ക്ഷമിക്കേണമേയെന്ന് ദശലക്ഷത്തിൽ കൂടുതൽ തവണ അങ്ങയോട് അപേക്ഷിച്ചിട്ടുണ്ടെന്ന് എനിക്കു നന്നായി അറിയാം. അപ്പോഴെല്ലാം അങ്ങ് എന്റെ പാപം ക്ഷമിക്കുകയും ഞാൻ നശിക്കില്ല ഉയർച്ച തന്നെ പ്രാപിക്കും എന്ന് എനിക്ക് ഉറപ്പു നൽകുകയും ചെയ്തതിനു വളരെ നന്ദി.  അതുപോലെ എനിക്കും മറ്റുളളവരോട് ക്ഷമിക്കുവാനുളള കൃപ നൽകേണമേ. ആമേൻ!