Uncategorized

“മോശ”

വചനം

ഹോശേയ 12 : 13

യഹോവ ഒരു പ്രവാചകൻ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.

നിരീക്ഷണം

തന്റെ ജനമായ യിസ്രായേലിനെ പരിപാലിക്കുകയും ഒരു ഇടയൻ തന്റെ ആടുകളെ പരിപാലിച്ച് നയിക്കുന്നതുപോലെ “മോശ” എന്ന പ്രവാചകനിലൂടെ ദൈവം അവരെ നയിച്ചതെങ്ങനെയെന്ന് ഹോശേയ പ്രവാചകൻ ഇവിടെ ഓർമ്മിപ്പിക്കുന്നു.  ദൈവം അവരെ മിസ്രയീമിന്റെ അടിമത്വത്തിൽ നിന്ന് പുറത്തു കൊണ്ടുവരിക മാത്രമല്ല അവരെ ചെങ്കടലിനു മദ്ധ്യേ വഴി നടത്തുകയും നാല്പതുവർഷത്തോളം മരുഭൂമിയിൽ യാത്ര ചെയ്തപ്പോള്‍ അവരെ പരിപാലിക്കുകയും ചെയ്തു. ദൈവം അവരെ നയിക്കുകയും അവരെ മഹാവ്യാധികളിൽ നിന്നും, യുദ്ധങ്ങളിൽ നിന്നും, വരള്‍ച്ചയിൽ നിന്നും, മഹാമാരിയിൽ നിന്നും അവരെ സംരക്ഷിച്ചു.  അതുകൊണ്ട് ഹോശേയ പ്രവാചകന്റെ കാലത്ത് യിസ്രായേൽ ജനത ദൈവത്തിന്റെ പ്രവാചകന്മാരെ വിഡ്ഢികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ യിസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവ് “മോശ” എന്ന പ്രവാചകനാണെന്നും അദ്ദേഹത്തിലൂടെയാണ് അടിമത്വത്തിൽ നിന്ന് വിടുവിച്ചതെന്നും ദൈവം ജനത്തെ ഓർമ്മിപ്പിക്കുന്നു.

പ്രായോഗികം

മറ്റുളളവർ നമ്മുടെ കാഴ്ചപ്പാടുകളിൽ വിഡ്ഢികളാണെന്നും നാം ജ്ഞാനികളാണെന്നും തോന്നാറുണ്ട്.  എന്നാൽ ദൈവം തിരഞ്ഞെടുക്കുന്നവരെ ദൈവം വീക്ഷിക്കുന്നത് മഹാനായ നേതാക്കന്മാരായാണ്.  നമ്മുടെ പാപം നിമിത്തം ദൈവം കാണുന്നതിൽ നിന്ന് തികച്ചും വിപരീതമായിരിക്കാം നാം വീക്ഷിക്കുന്നത്. നാം വിഡ്ഢിയെ കാണുന്നിടത്ത് ദൈവം ഒരു “മോശയെ” കാണുന്നു.  ദൈവവിളിയെ പരാജയപ്പെടുത്തി നാൽപ്പത് വർഷമായി അമ്മായിയപ്പനുവേണ്ടി ആടുകളെ മേയ്ക്കുന്ന ഒരു വൃദ്ധൻ എൺപതാം വയസ്സിൽ ദൈവീക സമയമായപ്പോള്‍, യിസ്രായേലിനെ അടിമത്വത്തിൽനിന്ന് വീണ്ടെടുക്കാൻ ദൈവം “മോശയെ” പേർ ചൊല്ലിവിളിച്ചു. അവൻ ആ വിളി അനുസരിച്ച് ദൈവീക കല്പന പ്രകാരം പ്രവർത്തിച്ചു.  എന്നാൽ ദൈവത്തിന്റെ ദാസനായ “മോശയുടെ” മരണശേഷം അനേക വർഷങ്ങള്‍ പിന്നിട്ടപ്പോള്‍ യിസ്രായേൽ വീണ്ടും ദൈവത്തെ വിട്ട് സ്വന്ത ഇഷ്ടപ്രകാരം ജീവിച്ചപ്പോള്‍ അവർക്ക് അവരുടെ പഴയ പ്രവാചകനെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി.  ഒരു പക്ഷേ യിസ്രായേൽ ജനം ആയിരുന്ന അവസ്ഥയിലായിരിക്കാം താങ്കള്‍ ആയിരിക്കുന്നത്. നമ്മെ രക്ഷിച്ച കർത്താവിനെ മറന്ന് നമ്മുടെ നോട്ടം ലൗകീക കാര്യങ്ങളിലേക്ക് മാറ്റപ്പെടും അങ്ങനെയെങ്കിൽ ദൈവത്തിലേക്ക് മടങ്ങിവരേണ്ട സമയമാണിത്. നമ്മുക്കു വേണ്ടി ജീവൻ തന്ന് പാപത്തിന്റെ അടിമത്വത്തിൽ നിന്നും രക്ഷിച്ച യേശുവിനോട് ചേർന്ന് ജീവിക്കാം.  വരുവാനിരിക്കുന്ന ശക്ഷാവിധിയിൽനിന്ന് ഒഴിവായി, ഉണർവ്വിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

യേശുവേ,

മോശയെക്കാള്‍ ഉന്നതനായ, തന്റെ ജീവൻ തന്നെ നല്കിയ പരമോന്നത നേതാവായ അങ്ങയെ നോക്കി ജീവിക്കുവാൻ സഹായിക്കേണമേ. ഒരു ഉണർവ്വിനായി എന്നെ ഒരുക്കേണമേ. ആമേൻ!