Uncategorized

“ഞാൻ ദൈവാലയത്തെ സ്നേഹിക്കുന്നു”

വചനം

യോഹന്നാൻ 2 : 17

അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.

നിരീക്ഷണം

യേശുക്രസ്തു ദൈവാലയത്തെ വിശുദ്ധീകരിക്കുന്നതിനായി ദൈവാലയത്തിനുചുറ്റും വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കികളഞ്ഞു.  യേശു അത് ചെയ്തപ്പോൾ തന്റെ ശിക്ഷ്യന്മാർ ഉടൻ തന്നെ സങ്കീർത്തനം 69:9 എഴുതിയിരുന്ന “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു” എന്ന വചനം ഓർത്തു.

പ്രായോഗികം

ദൈവാലയം ഒരു പ്രാർത്ഥനാസ്ഥലമാണ്. നാം ദൈവവുമായും മറ്റു വിശ്വാസികളുമായും കൂട്ടിമുട്ടുന്ന സ്ഥലമാണത്, ഇവ രണ്ടും പ്രധാനമാണ്. നാം ദൈവത്തെ കൂട്ടിമുട്ടുമ്പോൾ നമ്മുടെ ഭാരങ്ങൾ നീങ്ങുന്നു. ദൈവത്തിന് ഒരു മിനിറ്റ് കൊണ്ട് നമ്മുടെ ഭാരങ്ങളെ മാറ്റുവാൻ കഴിയും. മറ്റുള്ള വിശ്വാസികളുമായുള്ള കൂടികാഴ്ചയും ആവശ്യമാണ്. കാരണം ദൈവാലയത്തിൽ സമാനമായ ചിന്താഗതിയുള്ളവരെ നമുക്ക് കണ്ടു മുട്ടുവാൻ കഴിയുന്നു. നിങ്ങളുടെ കൂട്ടുകാർ ആരെന്ന് പറയൂ നിങ്ങളുടെ ഭാവി ഞാൻ പറഞ്ഞു താരാം എന്ന് പറയുന്നതുപോലെ. ആജീവനാന്തം കൂട്ടുകാരായി മാറുകയും യേശുക്രിസ്തുവിനോപ്പം മുന്നോട്ട് പോകവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നവരെ നമുക്ക് ദൈവാലയത്തിൽ കണ്ടുമുട്ടുവാൻ ഇടയാകും. കാലക്രമേണ ദൈവാലയത്തോടുള്ള നമ്മുടെ തീക്ഷണതയും അഭിനിവേശവും സ്നേഹവും കൂടുന്നത് അങ്ങനെയാണ്. ദൈവാലയത്തെ സ്നേഹിച്ചത് ദാവീദ് രാജാവ് മാത്രമല്ല, നാമും ദൈവാലയത്തെ സ്നേഹിക്കുന്നു എന്ന് നമുക്ക് ഒരുമിച്ച് പറയാം.   

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആലയത്തെ ഞാൻ സ്നേഹിക്കുന്നു കാരണം അവിടെ എനിക്ക് അങ്ങയെ കണ്ടുമുട്ടുവാനും എന്റെ സ്നേഹിതരെ പരിജയപ്പെടുവാനും ഇടയായി. ആലയത്തിൽ അങ്ങയുടെ സാന്നിധ്യത്തിനായി നന്ദി. എന്നും അങ്ങയുടെ ആലയത്തെ സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ