Uncategorized

“നിങ്ങളുടെ ഹൃദയം യേശുവിന്റെ മുന്നിൽ പകരുക”

വചനം

സങ്കീർത്തനം 62 : 8

ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.

നിരീക്ഷണം

ദാവീദ് രാജാവ്, തന്റെ മഹാനായ ദൈവത്തോടുള്ള ഭയഭക്തി നിമിത്തം തന്റെ ജനത്തിനുനേരെ തിരിഞ്ഞ് സ്വന്തം ഹൃദയം തുറന്ന് അവരോട് അവരുടെ ഹൃദങ്ങളെ യഹോവയായ ദൈവത്തിങ്കലേയ്ക്ക് തിരിക്കുവാൻ അഭ്യർത്ഥിക്കുന്നു. എന്തെന്നാൽ, യഹേവയായ ദൈവമാണ് നമ്മുടെ പ്രത്യാശ!

പ്രായോഗികം

പ്രശ്നങ്ങളാൽ വലഞ്ഞിരിക്കുന്ന വ്യക്തിയുടെയോ ഒരുകൂട്ടം ജനങ്ങളുടെയോ അടുത്ത് ചെല്ലുകയും അവർക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാകുകയും എന്നാൽ ആ രീതിയിൽ ആവരെ സഹായിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നമുക്ക് ഉണ്ടാകാം. മാത്രമല്ല, യേശുവിലേയ്ക്ക് നിങ്ങളുടെ ഹൃദയം പകരുക എന്ന് അവരോട് പറയുവാൻ മടിതോന്നുകയും ചെയ്യാം. എന്നാൽ അവരോട് അങ്ങനെ തന്നെ പറയേണ്ടതാണ്. കാരണം ഹൃദയം പകരുക എന്നാൽ നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ആശങ്കകൾ ദൈവത്തോട് അറിയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ദാവീദ് ദൈവത്തിന്റെ സ്വന്തം ഹൃദയപ്രകാരം ഉള്ള മനുഷ്യനായിരുന്നു. ദാവിദ് തന്റെ ജനങ്ങളോട് പറയുന്നതിന് മുമ്പ് തന്റെ ഹൃദയം ദൈവത്തോട് പകർന്ന അനേക സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം തനിക്ക് ഹൃദത്തിൽ ആശ്വാസവും സമാധാനവും തന്റെ വിഷയങ്ങൾക്ക് വിടുതലും ലഭിച്ചിട്ടുണ്ട്. ഈ പ്രപഞ്ചത്തിൽ നമ്മുടെ മുഴുവൻ ഹൃദയവും തുറന്ന് പറയുവാൻ കഴിയുന്ന ഒരേ ഒരു വ്യക്തിയെ ഉള്ളൂ അതാണ് “കർത്താവായ യേശുക്രിസ്തു.”

പ്രാർത്ഥന

പ്രീയ യേശുവേ,

അനുദിനം എന്റെ ഹൃദയം അങ്ങയുടെ മുന്നിൽ പകരുന്നതുകൊണ്ട് ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. തുടർന്നും അങ്ങനെ ആയിരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ