Uncategorized

“വാർദ്ധക്യത്തിലും പച്ചവെച്ചും, പുഷ്ടിവെച്ചും, ഫലം കായ്ച്ചും കൊണ്ടിരിക്കും”

വചനം

സങ്കീർത്തനങ്ങള്‍ 92 : 14

വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.

നിരീക്ഷണം

യഹോവയുടെ ആലയത്തിൽ വസിക്കുന്നവരുടെ പ്രത്യേകതകളാണ് ഈ സങ്കീർത്തനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നത്.  ജീവചക്രത്തിന്റെ വ്യതിയാനങ്ങളെ മാറ്റിമറിക്കുന്ന ഒരു വാഗ്ദത്തമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. വാർദ്ധക്യത്തിലും അവർ ഫലം കായ്ക്കുന്നത് തുടരുകയും പുതുമയുളളവരായി ജീവിക്കുകയും ചെയ്യുന്നു.  അതു മാത്രമല്ല ജീവനുളളതിന്റെ ഒക്കെയും അടയാളമായ പച്ചപ്പും പുഷ്ടിയും അവർക്കുണ്ടാകും.

പ്രായോഗീകം

നാമെല്ലാവരും വാർദ്ധക്യത്തിലെത്തും എന്നത് പ്രക്യതി നിയമമാണ്. വാർദ്ധക്യത്തിലെത്തിയവർ വിരമിക്കുകയും വിശ്രമിക്കുകയും വേണമെന്നതാണ് ഈ ലോകത്തിന്റെ നിയമം.  എന്നാൽ ദൈവത്തിന്റെ ആലയത്തിൽ വസിക്കുകയും ദൈവ വചനപ്രകാരം ജീവിക്കുകയും ചെയ്താൽ നമ്മുടെ ജീവചക്രം മുന്നോട്ടു പോകുമെങ്കിലും വാർദ്ധക്യത്തിലും ചുറുചുറുക്കോടെ കർത്താവിന് ഇഷ്ടമുളള പ്രവ്യത്തികള്‍ ചെയ്യുവാനും ദൈവത്തിനുവേണ്ടി ഫലം കായ്ക്കുവാനും കഴിയും.  പ്രായമേറുന്തോറും കർത്താവിനുവേണ്ടി എനിക്ക് എന്തു ചെയ്യുവാൻ കഴിയും എന്ന ചിന്ത നമ്മിൽ വർദ്ധിച്ചുവരേണം. അപ്രകാരമുളളവർ വാർദ്ധക്യമായാലും കുടുംബത്തോടും സഭയോടുമുളള ബന്ധത്തിൽ അവർ അവരുടെ ദൗത്യങ്ങളിൽ നിന്നും വിരമിക്കുകയില്ല.  അവർ ദൈവകരങ്ങളാൽ ഉപയോഗിക്കപ്പെടുന്നത് അധികം സ്വപനം കാണുവാൻ ഇടയാകും. കാരണം വാർദ്ധക്യമായി എന്നതുകൊണ്ട് ദൈവം ആരെയും അവർക്ക് നൽകിയ ദൗത്യത്തിൽ നിന്ന് മാറ്റി നിർത്തുന്നില്ല.  ദൈവാലയത്തിൽ വസിക്കുകയും, ദൈവവചനപ്രകാരം ജീവിക്കുകയും ചെയുന്നവർ വാർദ്ധക്യത്തിലും ഫലം കായിച്ചുകൊണ്ടേയിരിക്കും.

പ്രാർത്ഥന

കർത്താവേ,

അങ്ങ് എനിക്ക് നൽകിയതായ ഈ ജീവിതത്തിന് നന്ദി. എന്റെ ജീവീതം അതിന്റെ പൂർണ്ണതയിൽ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.  എന്റെ ജീവിതത്തിലെ ഒരു നിമിഷം പോലും പാഴാക്കാതെ അവസാന ശ്വാസം വരെയും അങ്ങയുടെ വേല ചെയ്യുവാൻ എന്നെ പ്രപ്തനാക്കേണമേ. ആമേൻ.