Uncategorized

“സ്ഥിരതയുള്ള ഹൃദയം”

വചനം

സങ്കീർത്തനം 108 : 1

ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും.

നിരീക്ഷണം

ഹൃദയത്തിലാണ് ജീവിത്തിന്റെ തിരഞ്ഞെടുപ്പുകൾ നടക്കുന്നത് അതുകൊണ്ട് ദാവീദ് രാജാവ് പറഞ്ഞു എന്റെ ഹൃദയവും മനസ്സും ദൈവത്തിൽ ഉറച്ചിരിക്കുന്നു എന്ന്. നാം ഹൃദയം കൊണ്ട് ദൈവത്തെ സ്തുതിക്കുവാൻ തീരുമാനിച്ചാൽ മാത്രമേ അത് എല്ലായിപ്പോഴും ചെയ്യുവാൻ കഴിയുകയുള്ളൂ. ദാവീദ് രാജാവിന്റെ ആത്മാവും മനസ്സും ഒരു പോലെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ദൈവത്തിനു സ്തുതിപാടും എന്ന് ഉറപ്പിച്ചിരുന്നു.

പ്രായോഗികം

ദാവീദ് രാജാവ് എങ്ങനെയെല്ലാം ദൈവത്തെ ആരാധിച്ചു എന്ന് ഇതിൽനിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. അദ്ദേഹത്തിന്റെ ആത്മാവും, മനസ്സും, ശരീരവും ഒരുപോലെ പാടി സ്തുതിച്ച് ദൈവത്തെ ആരാധിച്ചു. ഈ കാര്യത്തിൽ ദാവീദ് ഒരു മാരത്തോൺ ഓട്ടത്തിന് പരിശീലിക്കുന്നു ഒരു വ്യക്തി വർഷം മുഴുവൻ പരിശീലിക്കുന്നതു പോലെ പരിശീലിച്ചു. മാരത്തോൺ ഓടുവാൻ തയ്യാറാകുന്ന വ്യക്തിയ്ക്കും ദാഹമുണ്ട്, കുടുംബം ഉണ്ട്, ജോലിയുണ്ട്, സാബത്തീക ബാധ്യതകൾ ഉണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും ഓട്ടത്തെക്കുറിച്ച് അവരുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കും. അതുപോലെ ദാവീദ് രാജാവിനെ സംബന്ധിച്ചും ദൈവത്തെ സ്തുതിക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ പുറകിലും മുമ്പിലും ഹൃദയത്തിന്റെ ആഴത്തിലും എപ്പോഴും ഉണ്ടായിരുന്നതായി മനസ്സിലാക്കുവാൻ കഴിയും. എന്നാൽ അവൻ ചിലപ്പോൾ പരാജയപ്പെട്ടോ? പശ്ചാതപിക്കേണ്ടി വന്നോ? അതേ, അദ്ദേഹവും ഒരു മനുഷ്യനായതുകൊണ്ട് ഇതെക്കെയും ജീവിത്തിൽ കടന്നുവന്നിരുന്നു. എങ്കിലും ഇതന്റെ എല്ലാം മധ്യഅദ്ദേഹം ഇങ്ങനെ പറഞ്ഞു എന്റെ ഹൃദയം ദൈവത്തിൽ ഉറച്ചിരിക്കുന്നു, ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ ദൈവത്തിന് കീർത്തനം പാടും.

പ്രാർത്ഥന

പ്രീയ യേശുവേ,

സ്ഥിരതയോടെ എന്നും അങ്ങയെ സ്തുതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ