Uncategorized

“തീർച്ചയായും ഇല്ല”

വചനം

റോമർ 6 : 2

പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?

നിരീക്ഷണം

അപ്പോസ്ഥലനായ പൌലോസ് എഴുതിയ വചനം ആണിത്. ഈ വാക്യത്തിന്റെ മുൻപിലത്തെ വാക്യത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു “നമ്മുടെ ജീവിത്തിൽ കൃപ കൂടേണ്ടതിന് നാം പാപം ചെയ്തുകൊണ്ടിരിക്കുക എന്നോ”? എന്നിട്ട് അദ്ദേഹം തന്നെ ഉത്തരം പറയുന്നു “ഒരു നാളും അല്ല”

പ്രായോഗികം

യേശുക്രിസ്തു നമ്മെ രക്ഷിച്ചു, തത്ഫലമായി നാം പാപ സ്വഭാവത്തിന് മരിച്ചു. നാം പാപത്തിന് മരിച്ചു എങ്കിൽ ഇനി അതിൽ ജീവിക്കുന്നതെങ്ങനെ? നമ്മുടെ ജീവിത്തിൽ ഒരിക്കലും പാപത്തിന്റെ കണികപോലും ഉണ്ടാകുകയില്ല എന്ന് അല്ല അതിനർത്ഥം. നാം പാപം ചെയ്യുന്ന ജീവിത രീതിയ്ക്ക് മരിച്ചു ഇനി അതിൽ ജീവിക്കുക ഇല്ല എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം പിന്നെയും പാപത്തിൽ വീണുപോകുമ്പേള്‍ നമുക്ക് അസ്വാഭാവീകമായി തോന്നും. ഉടനെ ഞാൻ അല്ല പാപം ചെയ്തത് എന്ന ഒരു തോന്നൽ ഉണ്ടാകുന്നു. ആ സമയത്ത് നാം ചിന്തിക്കണം കൃപ എന്നിൽ പെരുകുന്നുണ്ടോ എന്ന്. അപ്പോള്‍ നിങ്ങള്‍ പറയും ഒരിക്കലും ഇല്ല എന്ന്. ആയതുകൊണ്ട് ഒരിക്കൽ പാപത്തിൽ നിന്ന് മോചനം കിട്ടിയെങ്കിൽ അതിൽ ഉറച്ചു നിൽക്കുക പിന്നെയും അടിമനുകത്തിൽ കുടുങ്ങിപ്പോകരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ആത്മാവിനെ രക്ഷിച്ചതിന് നന്ദി ഇനിയും കൃപയിൽ തന്നെ ഉറച്ചു നിൽക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ