Uncategorized

“ലൈംഗീക അധാർമ്മീകത ഒഴിവാക്കി വിശുദ്ധരായിരിക്കുക എന്നതാണ് ദൈവേഷ്ടം”

വചനം

1 തെസ്സലോനിക്കർ 4 : 3

ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിയുക.

നിരീക്ഷണം

പല തരത്തിലുള്ള ദൈവഹിതത്തെക്കുറിച്ച് അപ്പോസ്ഥലനായ പൌലോസ് തെസ്സലോനിക്കയിലെ വിശ്വാസികളോട് എഴുതി അറിയിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അവരോട് പറഞ്ഞത് വിശുദ്ധരായിരിക്കുക, ലൈംഗീക അധാർമ്മീകത ഒഴിവാക്കുക അതാണ് ദൈവത്തിന്റെ ഇഷ്ടം എന്നതാണ്.

പ്രായോഗികം

ഈ വചനം ഈ കാലഘട്ടത്തിലും വിവരിക്കപ്പെടേണ്ട ഒന്നാണ് എന്നത് സത്യമാണ്. യേശുക്രിസ്തു ആരാണെന്നും തന്റെ ഹിതം എന്താണെന്നും മറ്റുള്ളവരെ അറിയിക്കുവാൻ ആയച്ച വ്യക്തികളാണ് ദൈവദാസന്മാർ അതുകൊണ്ടാണ് അപ്പോസ്ഥലനായ പൌലോസ് ഈ കാര്യം ഇവിടെ വ്യക്തമാക്കിയത് . ലൈംഗീക അധാർമ്മീകത നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തി നാം ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ദൈവത്തെ വേദനിപ്പിക്കും എന്നും ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. ആയതുകൊണ്ട് നാം ദൈവ വചനം കേട്ട് അതിൽ ഉറച്ച് വിശ്വസിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്യുക. ആകയാൽ വിശുദ്ധരായിരിക്കുക, ലൈംഗീക അധാർമ്മീകത ഒഴിവാക്കുക അതാണ് നമ്മെക്കുറിച്ച് ദൈവേഷ്ടം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനപ്രകരം വിശുദ്ധിയോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ