Uncategorized

“തെറ്റായ പ്രശംസയെ സ്നേഹിക്കരുത്”

വചനം

യോഹന്നാൻ 12 : 43

അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

നിരീക്ഷണം

യേശുവിന് സ്വതന്ത്രമായി യാത്ര ചെയ്ത് ശൂശ്രൂഷിക്കുന്നത് സുരക്ഷിതമല്ല എന്ന ഒരു സാഹചര്യം ഉണ്ടായി.  യേശുവിന്റെ അടുക്കൽ വന്നവരിൽ പലരും യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും പരസ്യമായി അത് പ്രഖ്യാപിക്കുവാൻ അവർക്ക് ഭയമായിരുന്നു. കാരണം അവർ ദൈവത്തെക്കാൾ മനുഷ്യരെ ഭയപ്പെടുകയും ദൈവത്തിന്റെ പ്രശംസയെക്കാൽ മനുഷരുടെ തെറ്റായ പ്രശംസയെ അവർ സ്നേഹിക്കുകയും ചെയ്തു.

പ്രായോഗികം

ഈ വചനത്തിൽ ദൈവത്തെ അനുസരിക്കുന്നതിനെക്കാൾ അവർ മനുഷ്യരെയാണ് അനുസരിച്ചത് എന്ന് എഴുതിയിരിക്കുന്നു. നിങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കുന്നത്?  നാം ജീവിക്കുന്നത് മറ്റുള്ളവരുടെ അംഗീകാരത്തിനോ കരഘോഷത്തിനോ വേണ്ടിയാണെങ്കിൽ നാം ശരിയായ പാതയിൽ അല്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ ജീവിതം യേശുക്രിസ്തുവിലാണ് സമർപ്പിച്ചിരിക്കുന്നതെങ്കിൽ യേശുവിന് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നന്മ പ്രാപിക്കുന്നതിന് ഒരു അതിരും ഉണ്ടാവുകയില്ല. യേശുക്രിസ്തുവിൽ നിന്ന് പ്രശംസ ലഭിക്കണം എന്ന രീതിയിൽ ആണ് നാം ജീവിക്കുന്നതെങ്കിൽ മുമ്പൊരിക്കലും ലഭിക്കാത്തത്ര അവസരങ്ങൾ നമുക്ക് ലഭിക്കുകയും അനേക വാതിലുകൾ തുറന്ന് വരികയും ചെയ്യും. ദൈവം എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? ദൈവത്തിനറിയാം നാം ആർക്കുവേണ്ടി ജീവിക്കുന്നു എന്നും ആരെ സ്നേഹിക്കുന്നുവെന്നും.

പ്രാർത്ഥന

പ്രീയ യേശുവേ,

മാനുഷിക പുകഴ്ച അല്ല ദൈവത്തിൽ നിന്ന് ലഭിക്കുന്ന പുകഴ്ച തന്നെ ലഭിക്കുവാൻ തക്കവണ്ണം പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ