Uncategorized

“ഹൃദയ കാഠിന്യം നീക്കികളയുക”

വചനം

യിരെമ്യാവ് 4 : 3

നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതെക്കാതെ തരിശുനിലം ഉഴുവിൻ.

നിരീക്ഷണം

വർഷങ്ങളായി യഹോവയായ ദൈവത്തെ വിട്ട് അലയുന്ന യഹൂദയോട് യഹോവയിങ്കലേയ്ക്ക് തിരിച്ചുവരുവാൻ അവർ എന്തു ചെയ്യണമെന്ന് ഈ വചനത്തിലൂടെ അറിയിക്കുന്നു. യഹൂദാ നിവാസികളോട് അവരുടെ ഹൃദയത്തിലെ കഠിനമായ ഭാഗങ്ങൾ നിലം ഉഴുതുമറിക്കുന്നതുപോലെ ദൈവമുമ്പാകെ തകർക്കുവാൻ ആഹ്വാനം ചെയ്യുന്നു. എന്നിട്ട് ദൈവം പറയുകയാണ് മോശമായ വസ്തുക്കളുടെ നടുവിൽ നല്ല കാര്യങ്ങൾ നടുന്നത് നിർത്തുക എന്നുവച്ചാൽ ഹൃദയ കാഠിന്യം നീക്കികളയുക.

പ്രായോഗികം

യഹോവയായ ദൈവം യഹൂദാനിവാസികൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ഒരിക്കലും ദൈവത്തിങ്കലേയ്ക്ക് മടങ്ങിവന്നില്ല.  പകരം അവർക്ക് നാശം വന്നുഭവിക്കുന്നതുവരെ അവർ അവരുടെ പാപത്തിൽ തുടർന്നു. നമ്മുടെ ഹൃദത്തിൽ ഉടയാത്തഭാഗങ്ങൾ ഉണ്ടെങ്കിൽ അത് തകർക്കേണ്ടത് നമ്മുടെ ജീവിത്തിൽ അത്യവശ്യമാണ്. തരിശുനിലം എന്ന് പറഞ്ഞിരിക്കുന്നത് നമ്മുടെ ഹൃദയത്തെക്കുറിച്ചാണ് അതിനെയാണ് ഉഴുതുമറിച്ച് ദൈവത്തിന് പ്രസാദകരമാക്കി തീർക്കേണ്ടത്. ഒരു സാധാരണ ക്രിസ്ത്യാനിയായി ജീവിക്കുക എന്നതിലപ്പുറമൊന്നും വേണ്ട എന്ന മനോഭാവം നമ്മിൽ എപ്പോഴും ഉണ്ടാകാം. അങ്ങനെയാകുമ്പോൾ ക്രമേണ നമ്മുടെ ഹൃദയം കഠിനമായിപ്പോകും. എന്നാൽ പിന്നെ ജീവിത്തിൽ ദൈവപ്രവർത്തി വെളിപ്പെടുകയില്ല അതുകൊണ്ട് എന്തു വിലകൊടുത്തും നാം നമ്മുടെ ഹൃദയത്തെ ദൈവത്തിനായ് വിട്ടുകൊടുത്തുകൊണ്ട് ഓരോ ദിവസവും ഹൃദയത്തിൽ ഇനിയും ഉടയേണ്ടഭാഗങ്ങൾ ഉണ്ടെങ്കിൽ കണ്ടുപിടിച്ച് തകർത്താൽ അതിൽ നല്ല വിത്തിട്ടാൽ നന്നായി മുളയ്ക്കും. എന്തു വിലകൊടുത്തും നാം അതു ചെയ്യുവാൻ തയ്യാറാകേണം.  അങ്ങനെ നമ്മിൽ ദൈവീക പ്രവർത്തി വെളിപ്പെടുവാൻ ഏല്പിച്ചു കൊടുക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് ഹൃദയകാഠിന്യം വരാതെ എന്നെതന്നെ സൂക്ഷിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ