Uncategorized

“പ്രതീക്ഷ മാത്രം മതിയാവില്ല”

വചനം

യിരെമ്യാവ് 8 : 15

നാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാൽ ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!

നിരീക്ഷണം

യഹൂദയിലെ ജനങ്ങൾ ദൈവത്തോട് മത്സരിച്ച് പാപത്തിൽ മുഴുകികൊണ്ട് തന്നെ അവർക്ക് സമാധാനവും നന്മയും വരുമെന്ന് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു.

പ്രായോഗികം

ഇതേ അധ്യായത്തിൽ, യഹൂദാ ജനത വളരെ നികൃഷ്ടരായി തീരുകയും അവരുടെ വ്യാജ മത നേതാക്കൾക്ക് അത് അത്ര മോശമല്ലെന്ന് തോന്നി തിന്മയുടെ വസ്ത്രം കൂടെ ധരിച്ചു. യിരെമ്യാ പ്രവാചകൻ അവരോട് ചോദിക്കുന്നു, നിങ്ങളുടെ പ്രവർത്തികളെ ഓർത്ത് ഭയപ്പെടുന്നുണ്ടോ? അതിന് പ്രവാചകൻ തന്നെ ഉത്തരം നൽകുന്നത് “ഇല്ല അവർക്ക് അവരുടെ പ്രവർത്തിയിൽ നാണവും ലജ്ജയും പോലും തോന്നുന്നില്ല!” (8.12) കാണുന്നു. എല്ലാ മ്ലേശ്ചതകളും പ്രവർത്തിച്ച ശേഷം അതിൽ നിന്ന് എന്തെങ്കിലും നന്മ വരും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെ പ്രതീക്ഷിക്കാറുണ്ട് പലപ്പോഴും നാം. അതുപോലെ യാഹൂദയിൽ ചിലർ അവർ ചെയ്ത സകല പാപത്തിന്റെയും മ്ലേശ്ചതകളുടെയും നടുവിൽ അവർക്ക് സമാധാനം വരുമെന്ന് പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദൈവം അത് ഒരിക്കലും അനുവദിക്കുകയില്ല. കാരണം വെറുതെയുള്ള വിശ്വാസവും പ്രതീക്ഷയും മാത്രം പോരാ തിന്മായണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ബോധ്യമുണ്ടെങ്കിൽ തീർച്ചയായും അതിന് ഒരു പശ്ചാത്താപവും വിനയവും കലർന്ന ക്ഷമാപണം നമ്മിൽ നിന്ന് ഉയരുന്നെങ്കിൽ മാത്രമേ നമുക്ക് സമാധാനവും നന്മയും വരുമെന്ന് പ്രതീക്ഷിക്കുവാൻ വഴിയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ കുറവുകളെ ക്ഷമിക്കേണമേ, എനിക്ക് സമാധാനവും നന്മയും വരുവാൻ പശ്ചാത്താപമുള്ള ഒരു ഹൃദയം എനിക്ക് തരേണമേ. ആമേൻ