“തെറ്റിനോട് പ്രതികരിക്കുക”
വചനം
2 ശമുവേൽ 13 : 21
ദാവീദ്‌രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
നിരീക്ഷണം
തന്റെ മകനായ അമ്നോൻ, അബ്ശാലോമിന്റെ സഹോദരിയും തന്റെ തന്നെ മകളുമായ താമറിനെ ബലാത്സംഗം ചെയ്തുവെന്ന വാർത്ത ദാവീദ് രാജാവ് അറിഞ്ഞു. അമ്നോൻ അവളെ തന്റെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. അതുകൊണ്ട് അവൾ അപമാനിതയായി തന്റെ സഹോദരനായ അബ്ശാലോമിനൊപ്പമാണ് താമസിച്ചിരുന്നത്. ദാവീദ് കടുത്ത കോപത്തിലായിരുന്നെങ്കിലും ഒന്നും ചെയ്തില്ല എന്ന് നമുക്ക് വചനത്തിൽ കാണാം.
പ്രായോഗീകം
നിങ്ങളുടെ ഇടയിലുണ്ടാകുന്ന അനീതിയെ ചോദ്യം ചെയ്യാതെ വിട്ടുകളയരുത്. തന്റെ മകനായ അമ്നോൻ തെറ്റ് ചെയ്തുവെന്ന് ദാവീദിന് അറിയാമായിരുന്നു. എന്നാൽ ആ പാപത്തെ തിരുത്തുവാനോ അവനെ ശിക്ഷിക്കുവാനോ അദ്ദേഹം മുതിർന്നില്ല. പിന്നീട് അബ്ശാലോം അമ്നോനെ കൊലപ്പെടുത്തി. അപ്പോഴും അബ്ശാലോമിനെ തിരുത്തുവാനോ ശിക്ഷിക്കുവാനോ ദാവീദ് ഒന്നും ചെയ്തില്ല. കാറ്റ് വിതയ്ക്കുന്നവൻ ചുഴലിക്കാറ്റു കൊയ്യും എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു (ഹോശയ 8:7). ഒടുവിൽ അബ്ശാലോം പിതാവിനെതിരെ കലാപം നടത്തുകയും അദ്ദേഹത്തിന്റെ രാജ്യത്തെ വിഭജിക്കുകയും ചെയ്തു. ആ സംഭവത്തിനിടയിൽ, ദാവീദിന്റെ സേനാനായകനായ യോവാബ് അബ്ശാലോമിനെ വധിച്ചു. നമ്മുടെ വീടുകളിലോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായാൽ വെറുതെയിരുന്ന് ഒന്നും ചെയ്യാതിരിക്കരുത് അത് ദൈവഹിതമല്ല. നാം മുന്നോട്ടിറങ്ങി എന്നെങ്കിലും നടപടി സ്ഥീകരിച്ചാൽ, തീർച്ചയായും ദൈവം നമ്മുടെ ആ പ്രതിസന്ധിയിൽ ഇടപെടും. വെറുതെയിരുന്നാൽ പോരാ നാമെല്ലാവരും തെറ്റിനെതിരെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.
പ്രാർത്ഥന
പ്രീയ യേശുവേ,
തെറ്റുകണ്ടാൽ അതിനെതിരെ പ്രതികരിക്കുവാനും ദൈവത്തിൽ ആശ്രയിച്ച് അതിനൊരു പരിഹാരം കാണുവാനും കൃപ നൽകുമാറാകേണമേ. ആമേൻ
