“ദരിദ്രർക്കും സാധുക്കൾക്കും പ്രത്യാശ”
വചനം
സങ്കീർത്തനം 9 : 18
ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
നിരീക്ഷണം
നമ്മുടെ ദൈവം നീതി പ്രവൃത്തികൾക്ക് പ്രസിദ്ധനാണെന്ന് മഹാനായ ദാവീദ് രാജാവ് ഈ വചനത്തിൽ പരാമർശിച്ചിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു ദൈവം ഒരിക്കലും ദരിദ്രരെ മറക്കില്ല, പീഡിതരുടെ പ്രത്യാശക്ക് ഭംഗം വരുത്തുകയുമില്ല.
പ്രായോഗീകം
നമ്മുടെ മഹാനായ ദൈവം തന്റെ സ്വന്തം മക്കളെ നിരാശയോടെ മരിക്കുവാൻ അനുവദിക്കുമോ? ഒരിക്കലും ഇല്ല!! ദൈവത്തിന്റെ സ്വഭാവം തന്നെ തന്റെ ജനമായ നമ്മുടെ ജീവിതത്തിൽ പ്രത്യാശ വളർത്തുക എന്നതാണ്. ഈ ചെറിയ ഭാഗം വായിക്കുമ്പോൾ ചിന്തിക്കുക, ആവശ്യത്തിൽ ഇരിക്കുന്നവർക്ക് ചെവികൊടുക്കാത്ത ഒരു പരമാധികാരിയായി നമ്മുട ദൈവത്തെ കാണുന്നുണ്ടോ? തീർച്ചയായും ഇല്ല, നമ്മുടെ ദൈവം ഒരിക്കലും ആവശ്യക്കാരെ മറക്കുന്ന ദൈവമല്ല, ദുരിതമനുഭവിക്കുന്ന എല്ലാവർക്കും അവൻ പ്രത്യാശ നൽകുന്നു ദൈവമാണ് താനും. നമ്മുടെ ജീവിതം കരകയറുവാൻ പറ്റാത്ത നിലയിലാണെന്ന് നമ്മിൽ ആർക്കെങ്കിലും തോന്നുമ്പോൾ, നമ്മുടെ ഏറ്റവും വലിയ ദുരിത സമയത്ത് നാം തിരിയുന്നത് നമ്മുടെ മഹാനായ ദൈവത്തിലേക്കാണ്. ഒന്ന് ഊഹിക്കാമോ, നമ്മുടെ ദൈവം എപ്പോഴും നമ്മുടെ ഏറ്റവും ആവശ്യ സമയത്ത് നമ്മുടെ അടുക്കൽ കടന്നു വരുന്നവനാണ്. അവൻ ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും പ്രത്യാശ നൽകുന്നവനാണ്. ഈ ദൈവത്തിൽ നമുക്ക് ആശ്രയിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ദരിദ്രനെ മറക്കാതെയും സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരുത്താത്തവനുമായ ദൈവമേ അങ്ങ് എന്നെയും സഹായിക്കുമാറാകേണമേ. ആമേൻ.
