Uncategorized

“ആദരണീയനായ ഒരു മനുഷ്യൻ”

വചനം

1 ദിനവൃത്താന്തം 4 :   9

യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.

നിരീക്ഷണം

യബ്ബേസ് എന്ന് പേരുള്ള ഈ മനുഷ്യൻ തന്റെ സഹോദരന്മാരെക്കാൾ മാന്യനായിരുന്നു എന്ന് എഴുത്തുകാരൻ ഈ വേദഭാഗത്തിലൂടെ വ്യക്തമാക്കുന്നു.

പ്രായോഗീകം

യബ്ബേസിനെ ഓർമ്മിക്കുന്നത് അദ്ദേഹം പ്രാർത്ഥിച്ച ഒരു പ്രാർത്ഥനയിലൂടെ മാത്രമാണ്. അദ്ദേഹത്തിന്റെ ബഹുമാനം വെളിപ്പെടണമെന്നുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനയാണ്. ദൈവം തന്നെ യഥാർത്ഥത്തിൽ അനുഗ്രഹിക്കണമെന്ന് അദ്ദേഹം ആദ്യം കർത്താവിനോട് പ്രാർത്ഥിച്ചു. മനുഷ്യന്റെ അംഗീകാരമോ കൈയ്യടിയോ അവൻ ആഗ്രഹിച്ചില്ല. ദൈവത്തിന്റെ അനുഗ്രഹത്തിനായി അവൻ ആഗ്രഹിച്ചു. രണ്ടാമതായി, ആളുകളാൽ കൂടുതൽ സ്വാധീനിക്കപ്പെടുവാൻ അവൻ ആഗ്രഹിച്ചു. നമ്മുടെ ജീവിതത്തിൽ കർത്താവിന്റെ അഭിഷേകം ഉണ്ടാകുമ്പോൾ മാത്രമേ അത് സംഭവിക്കൂ. മൂന്നാമതായി, കർത്താവ് തന്നോട് അടുത്ത് നിൽക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. അതിനാൽ യബ്ബേസിന്റെ ജീവിതത്തിൽ തന്നെ മറ്റുള്ളവർ ബഹുമാനിക്കുവാൻ ഇടയായി. എല്ലായ്പ്പോഴും തന്നോടൊപ്പം ദൈവത്തിന്റെ അനുഗ്രഹവും അഭിഷേകവും സാന്നിധ്യവും അദ്ദേഹം ആഗ്രഹിച്ചു എന്നത് വാസ്തവമാണ്. കൂടുതൽ മാന്യനായ ഒരു മുഷ്യന്റെ ആഗ്രഹങ്ങളാണിവ. നമ്മുടെ ജീവിത്തിലും മാന്യത ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. മാത്രമല്ല യബ്ബേസ് പ്രാർത്ഥിച്ച അതേ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുവാനും അഭിഷേകം ചെയ്യപ്പെടാനും, ദൈവത്തിന്റെ സാന്നിധ്യം അറിയുവാനും നാം ആഗ്രഹിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടാകുമാറാകേണമ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x