“ദൈവപുരുഷൻ മാത്രമേ അങ്ങനെ ചെയ്യൂ”
വചനം
1 ശമുവേൽ 15 : 33
ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
നിരീക്ഷണം
ശമുവേൽ പ്രവാചകൻ മുഖാന്തരം യഹോവ ശൗൽ രാജാവിനോട് അമാലേക്യരെയും അവരുടെ രാജാവിനെയും നശിപ്പിക്കുവാൻ കൽപ്പിച്ചിരുന്നു. ശൗൽ രാജാവായ ആഗാഗിനെ വധിച്ചു. രാജ്യം തന്നിൽ നിന്ന് എടുത്തുകളഞ്ഞതായി ശമുവേൽ അറിഞ്ഞപ്പോൾ ശമുവേൽ രാജാവായ ആഗാഗിനെ വധിച്ചു.
പ്രായോഗീകം
യിസ്രായേലിലെ പ്രവാചകനും പുരോഹിതനുമായ ശമുവേൽ ഒരു ശത്രു രാജാവിനെ കൊല്ലുന്നത് സങ്കൽപ്പിക്കു. ശൗൽ രാജാവ് ദൈവത്തെ അനുസരിച്ചിരിക്കുമെന്ന് നമുക്ക് കരുതാം, പക്ഷേ ശത്രു രാജാവിനെ കൊന്നാൽ തന്റെ ജനം എന്തു വിചാരിക്കുമെന്ന് അവൻ ഭയപ്പെട്ടു. ആ അനുസരണക്കേടിന് ശൗലിന് രാജ്യം നഷ്ടപ്പെട്ടു. പക്ഷേ ആഗാഗ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. നീതിമാനായ ശമുവേൽ കോപത്താൽ യിസ്രായേലിലെ എല്ലാ നേതാക്കളഉടെയും മുന്നിൽ വെച്ച് രാജാവായ ആഗാഗിനെ കൊന്നു. രാജ്യത്തിന്റെ നേതാവ് ജീവനുള്ള ദൈവത്തിനെതിരെ മത്സരിച്ചു. ദൈവം നിയോഗിച്ച പുരിഷൻ അങ്ങനെ ചെയ്യുകയും, കർത്താവിന്റെ കൽപ്പന അനുസരിക്കുവാൻ ഭയപ്പെടുകയും ചെയ്തു എങ്കിൽ, ഇനി ആരെ വിശ്വസിക്കണമെന്ന് ശമുവേലിന് അറിയില്ലായിരുന്നു, അതിനാൽ അവൻ കാര്യങ്ങൾ സ്വന്തം കൈകളിലേയ്ക്ക് എടുത്ത് കർത്താവിനെ അനുസരിച്ചു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കല്പനകൾ അതുപോലെ അനുസരിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ
