Uncategorized

“ദാവീദിന്റെ ശ്രദ്ധയ്ക്ക്…… ഞങ്ങളൾ ഇപ്പോഴും ദൈവത്തെ സ്തുതിക്കുന്നു”

വചനം

സങ്കീർത്തനം 102 : 18

വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.

നിരീക്ഷണം

യഹോവയുടെ വചനം ഒരിക്കലും നശിക്കുകയില്ല എന്ന് ദാവീദ് രാജാവിന് നന്നായി മനസ്സിലായതുകൊണ്ട് താൻ ഇപ്രകാരം എഴുതി. അദ്ദേഹത്തിന്റെ കാലം മുതൽ ഇന്നുവരെയും ഉള്ള തലമുറകൾ ഈ വചനം വായിക്കണം എന്നും ആ വചനങ്ങൾ നിമിത്തം ദൈവത്തെ സ്തുതിക്കണം എന്നും താൻ ആഗ്രഹിച്ചു.

പ്രായോഗികം

ദാവീദ് രാജാവിന്റെ ആഗ്രഹം പോലെ നടന്നു! ദാവീദ് തന്റെ സങ്കീർത്തനങ്ങൾ എഴുതിയിട്ട് ഏകദ്ദേശം 3000 വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഇന്നും നാം ഓരോരുത്തരം അദ്ദേഹം എഴുതീയ സങ്കീർത്തനങ്ങൾ വായിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. നാം ചില കാര്യങ്ങൾ കർത്താവിനുവേണ്ടി ചെയ്തതിനു ശേഷം തിരിഞ്ഞു നോക്കുമ്പോൾ അത് നമ്മുടെ തന്നെ നാമം ഉയരുന്നതായികാണാം. എന്നാൽ അങ്ങനെയല്ല നാം ദാവീദിനിനെപ്പോലെ ചെയ്യുവാൻ ശ്രമിക്കുന്നതെല്ലാം നമ്മുടെ കാലം കഴിഞ്ഞാലും സുവിശേഷം നിലനിൽക്കുന്നതിനുവേണ്ടി ചെയ്യണം. അടുത്ത തലമുറയെ വിജയത്തിലെത്തിക്കുക എന്നത് ദാവീദിന്റെ ഒരു ആഗ്രഹം ആയിരുന്നു, അപ്രകാരം തന്നെ താൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. നമുക്കും യേശു ഈ നിമിഷം വരും എന്ന വിശ്വാസത്തിൽ ദൈവ കൃപയിൽ ജീവിക്കുകയും കർത്താവിന്റെ വരവ് താമസിച്ചാൽ 2000 വർഷങ്ങൾക്ക് ശേഷം വരുന്ന തലമുറയും ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയിൽ പദ്ധതികൾ തയ്യാറാക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ വരുവാനുള്ള തലമുറയും ദൈവത്തെ സ്തുതിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവിന്റെ ആഗ്രഹം പോലെ എനിക്കും ചെയ്യുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ