Uncategorized

“ദൈവം നമ്മെ വളരെ അധികം സ്നേഹിക്കുന്നു”

വചനം

ഹോശയ 11 : 8

എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.

നിരീക്ഷണം

യിസ്രായേൽ ദൈവത്തെ വിട്ട് വിഗ്രഹാരാധനയിലേയ്ക്കു തിരിയുന്നതു കാരണം അവരുടെ നേരെ ദൈവത്തിന്റെ കോപം ജ്വലിച്ചു. എന്നാൽ യിസ്രായേലിനെക്കുറിച്ച് അവരുടെ കുറവുകൾ എല്ലാം നിരത്തിയശേഷം ദൈവം ഇപ്രകാരം അരുളിചെയ്തു “എനിക്ക് എങ്ങനെ നിങ്ങളെ നശിപ്പിക്കുവാൻ കഴിയും കാരണം ഞാൻ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു.”

പ്രായോഗികം

നാം മക്കളുള്ളവരാണെങ്കിൽ ഈ ഭാഗം വേഗം മനസ്സിലാകും കാരണം നമ്മുടെ കുഞ്ഞുങ്ങൾ നമ്മെ കോപിപ്പിക്കുമാറ് എത്രകുറ്റം ചെയ്താലും കുറെനേരത്തേയേക്ക് നാം അവരെ കുറ്റപ്പെടുത്തുകയും പല ശിക്ഷണങ്ങൾ കൊടുക്കുകയും ചെയ്യും. എല്ലാറ്റിനും ഒടുവിൽ നാം അവരെ ശിക്ഷിക്കുന്നതിൽ നിന്ന് മാറി അവരെ സ്നേഹിക്കും. അതുപോലെ യിസ്രായേൽ ജനം അവരുടെ പാപം നിമിത്തം ദൈവത്തോട് മത്സരിച്ചു. ദൈവത്തിന്റെ കോപം ഉണർത്താൻ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതുപോലെ വിഗ്രഹാരാധനയിലേയ്ക്ക് തിരിഞ്ഞു. നാം ഓരോരുത്തരും ഇതുപോലെ ആയിരുന്നു, നമ്മുടെ പാപങ്ങൾ നിമിത്തം പലപ്പോഴും ദൈവത്തെ കോപിപ്പിക്കുന്ന പ്രവർത്തികളാണ്  നാം ചെയ്തിരുന്നത്. ദൈവ വചനത്തിൽ എന്തു പറഞ്ഞാലും അതിനെതിരെ പ്രവർത്തിക്കുന്ന സ്വാഭാവം ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ഒരിക്കൽ നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞപ്പോൾ നമ്മോട് ക്ഷമിച്ച് നിത്യ സ്നേഹത്താൽ സ്നേഹിച്ച ദൈവമാണ് നമുക്ക് ഉള്ളത്. എന്നെ സ്നേഹിക്കുന്നവൻ എന്റെ കല്പനകളെ പ്രമാണിക്കുന്നു എന്ന് വചനം പറയുന്നു. നമുക്ക് ദൈവ വചനം അനുസരിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കാം കാരണം നമ്മുടെ ദൈവം നമ്മെ വളരെ അധികം സ്നേഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിന്പകരം വയ്ക്കുവാൻ ഒന്നും ഇല്ല. അങ്ങയുടെ മഹാ സ്നേഹത്തിന് മുമ്പിൽ തലകുനിക്കുന്നു. ആ സ്നഹത്തെ രുചിച്ചറിഞ്ഞ ഞാൻ അങ്ങയുടെ ഹിതപ്രകാരം തുടർന്ന് ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ