Uncategorized

“ദൈവം അന്വേഷിക്കുന്ന ഒരാൾ!!”

വചനം

യേഹേസ്ക്കേൽ 22 :  30

ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.

നിരീക്ഷണം

യിസ്രായേലിന്റെ (ദൈവജനത്തിന്റെ) ചരിത്രത്തിൽ, അവർ അങ്ങേയറ്റം അനുസരണക്കേട് കാണിച്ച ഒരു കാലഘട്ടത്തിലാണ് ഈ വതനം എഴുതിയത്. അന്ന്, കർത്താവിന്റെ സന്നിധിയിൽ ജനത്തിനുവേണ്ടി വിടവിൽ നിൽക്കാൻ-അതായത്, അബ്രാഹാമിനെപ്പോലെ ഒരാളെ ദൈവം അന്വേഷിച്ചു. എന്നാൽ, അങ്ങനെയുള്ള ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദൈവം അരുളിച്ചെയ്തു.  

പ്രായോഗീകം

സോദോം, ഗൊമോറ എന്നീ നഗരങ്ങളിലെ ജനങ്ങൾക്കുവേണ്ടി അബ്രഹാം ദൈവത്തോട് വാദിച്ച സംഭവം ഈ ഭാഗം വായിക്കുമ്പോൾ നമുക്ക് ഓർമ്മിക്കുവാൻ കഴിയും. അവിടെ നീതിമാന്മാരായ കുറഞ്ഞത് പത്തുപേരെങ്കിലും ഉണ്ടെങ്കിൽ, ആ നഗരങ്ങൾക്കുനേരെയുള്ള ന്യായവിധിയിൽ നിന്ന് പിന്മാറണമെന്ന് അബ്രഹാം ദൈവത്തോട് അപേക്ഷിച്ചു. ദൈവം അതിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അബ്രഹാമിന് ലോത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും രണ്ട് പെൺമക്കളെയും മാത്രമേ കണ്ടെത്തുവാൻ കഴിഞ്ഞുള്ളൂ. അതിനാൽ ദൈവം ആ നഗരങ്ങളെ നിശിപ്പിച്ചു. ഇത് വളരെ മോശമായ ഒരു കാര്യമായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, യേഹേസ്ക്കേൽ പ്രവാചകന്റെ കാലത്ത് യിസ്രായേൽ ജനത്തിനുവേണ്ടി ഇടുവിൽ നിൽക്കുവാൻ ഒരാളെപ്പോലും കണ്ടെത്തുവാൻ ദൈവത്തിന് കഴിഞ്ഞില്ല എന്നത് ഓർക്കുക. ആരെങ്കിലും..ഒരാളെങ്കിലും..ഉണ്ടോ? എന്ന് ദൈവം ചോദിച്ചു. എന്നാൽ, അവിടെ ആരും ഉണ്ടായിരുന്നില്ല! ഇന്ന് ലോകമെമ്പാടും ആത്മീയമായ ഇരുൾ പടരുമ്പോൾ, ദൈവത്തിനുവേണ്ടി നിലകൊള്ളുവാൻ ആരും തയ്യാറാകുന്നില്ലല്ലോ എന്ന് ചില ക്രിസ്ത്യാനികൾ വിലപിക്കാറുണ്ട്. ഇതൊരു സങ്കുചിതമായ കാഴ്ചപ്പാടാണ്. ഓരോ വർഷവും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ പ്രതി ലേകമെമ്പാടും രക്തസാക്ഷികളാകുന്നുണ്ട്. എന്നാൽ ഒരു കാര്യം ഓർക്കുക, പ്രശ്നം അവരെക്കുറിച്ചല്ല, മറിച്ച് നിങ്ങളെയും എന്നെയും കുറിച്ചാണ്.അതിനാൽ നിങ്ങളോടും, എന്നോടുമുള്ള ചോദ്യം ഇതാണ് ദൈവം വിളിക്കുമ്പോൾ ആ ഒരാളായി മാറാൻ നാം തയ്യാറാണോ?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് അന്വേഷിക്കുന്ന ആ വ്യക്തി ഞാൻ ആകുവാൻ ആഗ്രഹിക്കുന്നു, അതിന് എന്നെ സഹായിക്കുമാറാകേണമേ ആമേൻ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x