“ദൈവം എന്നോടൊപ്പം ഉണ്ട് സംശയമില്ല!!”
വചനം
സങ്കീർത്തനം 32 : 10
ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
നിരീക്ഷണം
കർത്താവിനോട് മത്സരിച്ച് ജീവിക്കുന്നവർക്ക് ഒടുവിൽ ആശ്രയിക്കുവാൻ ആരും ഉണ്ടാവില്ലെന്ന് തിരിച്ചറിയുവാൻ കഴിയുന്ന അത്രയും ദീർഘകാലം ദാവീദ് ജീവിച്ചിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം തന്നെ പൂർണ്ണമായി ആശ്രയിക്കുന്നവരെ യേശു ഒരിക്കലും കൈവിടുകയില്ലെന്ന് ദാവീദിന് ഉറപ്പായിരുന്നു.
പ്രായോഗീകം
യേശുവിൽ നിന്ന് നിരന്തരം അകന്നു പോകുവാൻ തീരുമാനിച്ച ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? വിശ്വാസത്തിൽ നിന്ന് വിപരീത ദിശയിലേയ്ക്ക് പോകുവാൻ മനഃപൂർവ്വം തിരഞ്ഞെടുക്കുന്ന വ്യക്തിയെക്കുറിച്ചാണ് പറയുന്നത്. സാധാരണയായി അവർ പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേയ്ക്ക് പോകുന്നു, ഓരോ തവണയും അവരുടെ മത്സരത്തിൽ അവർ പരാജയപ്പെടുന്നു. മറുവശത്ത് എന്റെ ജീവിത്തിലെ ഓരോ പ്രതിസന്ധിയിലും യേശു എന്നെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. എന്റെ ജീവിത്തിലെ വലീയ പ്രതിസ്ന്ധികളിൽപ്പോലും അവൻ എന്നോടൊപ്പമുണ്ടെന്ന ഒരു ആന്തരിക ആത്മവിശ്വാസം അവനുണ്ടെങ്കിൽ തീർച്ചയായും അത് അവന് ഒരു വിജയം തന്നെ ആയിരിക്കും. അത് ഇന്ന് നമ്മുക്കുണ്ടോ? യേശു നമ്മോടൊപ്പം ഉണ്ടെന്നതിൽ ഒരിക്കലും സംശയം ആവശ്യമില്ല യേശു എപ്പോഴും നമ്മോടൊപ്പം ഉണ്ട്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ പ്രതിസന്ധികളിൽ സഹായിച്ചതിന് നന്ദി. തുടർന്നും അങ്ങയുടെ സാന്നിധ്യം കൂടെ ഇരിക്കുമാറാകേണമേ. ആമേൻ
