Uncategorized

“യേശുവിനെ സ്നേഹിക്കുന്നതിന്റെ പ്രത്യേകത”

വചനം

സങ്കീർത്തനം 97 : 11

നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.

നിരീക്ഷണം

സങ്കീർത്തനക്കാരന്റെ ഈ വാക്കുകള്‍ വളരെ ചിന്തനീയമാണ്. കാരണം എന്തുകൊണ്ട് യേശുക്രിസ്തു നമ്മുടെ എല്ലാം എല്ലാം ആയി മാറണം എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് താൻ ഈ വചനം കൊണ്ട് ഉദ്ദേശിച്ചത്. നീതി നമ്മുടെ ജീവിത്തിൽ ഉണ്ടെങ്കിൽ നാം എപ്പോഴും ദൈവീക പ്രകാശത്താൽ മൂടപ്പെട്ടിരിക്കും. ഹൃദയ പരമാർത്ഥതയും ദൈവീക സന്തോഷവും നമ്മുടെ ആത്മാവിൽ നിറയണമെങ്കിൽ യേശുക്രിസ്തു നമ്മുടെ എല്ലാം എല്ലാം ആയി മാറണം.

പ്രായോഗികം

ജീവിത്തിന്റെ ഇടുണ്ട അനുഭവങ്ങളാൽ പലരും ജീവിതം മടുത്തു പോകുന്നത് നമ്മുടെ ചുറ്റും കാണുവാൻ കഴിയും. അവർ ഒരിക്കലും ചിന്തിക്കുന്നില്ല തങ്ങള്‍ ദൈവത്തിൽ നിന്ന് അകന്നതുകൊണ്ട് തങ്ങളുടെ ജീവിതം ഇരുണ്ടുകൊണ്ട് നിറയുന്നതെന്നും ദുരവസ്ഥയിലൂടെ നീങ്ങുന്നതെന്നും അവർ മനസ്സിലാക്കുന്നില്ല. ചിലരുടെ മുഖഭാവത്തിൽ വ്യത്യാസം കാണുമ്പോള്‍ തന്നെ മനസ്സിലാകും അവർ ബുദ്ധിപൂർവ്വം അല്ല ജീവിതത്തെ കാണുന്നതെന്ന്. അവരുടെ ചുണ്ടിൽ ചിരിയുടെ അല്പം കാണിക പേലും കാണുന്നില്ല കാരണം അവർക്ക് സന്തോഷം എന്തെന്ന് അറിയില്ല. എന്താണ് ഇതിനൊക്കെ കാരണം? അങ്ങനെയുള്ളവർക്ക് യേശുക്രിസ്തുവിനെക്കുറിച്ച് അറിയില്ല അവർക്ക് യഥാർത്തിൽ യേശുവിനെ വേണം. ജനങ്ങളെ നേരായ പാതിൽ നയിക്കുവാനും അവരുടെ ഹൃദയങ്ങളെ നിർമ്മലതയിൽ സൂക്ഷിക്കുവാനും യേശുക്രിസ്തുവിന് മാത്രമേ കഴിയൂ. അങ്ങനെയാകുമ്പോള്‍ അവരുടെ ഹൃദയവും മനസ്സും സന്തോഷം കൊണ്ട് നിറയുകയും, അവരുടെ മുഖഭാവത്തിൽ വിത്യസം വരുകയും മുഖത്ത് ചിരികൊണ്ട് നിറയുകയും ചെയ്യും. യേശുക്രിസ്തുവിനെ സ്നേഹക്കുന്നവനുണ്ടാകുന്ന മാറ്റമാണിത്. ജീവിതം സന്തോഷവും പ്രകാശപൂർണ്ണമാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ യേശുക്രിസ്തുവനെ ജീവിത്തിൽ സ്വീകരിക്കുക!

പ്രാർത്ഥന

പ്രീയ യേശുവേ,

നീതിയേടും പരമാർത്ഥഹൃദയത്തോടും നടന്ന് അങ്ങയെ പ്രസാദിപ്പിക്കുവാനും അതുമൂലം എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുവാനും ഇടയാക്കുമാറാകേണമേ. ആമേൻ