Uncategorized

“ദൈവം ദീർഘക്ഷമയുള്ളവനാകയാൽ നന്ദി”

വചനം

നഹൂം 1 : 3

യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു.

നിരീക്ഷണം

ഏകദേശം 120 വർഷങ്ങൾക്ക് മുമ്പ്, ന്യായവിധി വരുന്നു എന്ന് പ്രസംഗിക്കുവാൻ ദൈവം യോനയെ നിനവയിലേയ്ക്ക് അയച്ചു. അന്ന് നിനവേക്കാർ ദൈവത്തിന്റെ വചനം ഏറ്റെടുക്കുകയും രാജ്യം മുഴുവൻ ദൈവത്തിങ്കലേയ്ക്ക് തിരിയുകയും ചെയ്തു. എന്നാൽ വിണ്ടും 120 വർഷം കഴിഞ്ഞപ്പോൾ നിനവേയിലെ ജനങ്ങൾ വിണ്ടും പാപത്തിലേയ്ക്ക് തിരിഞ്ഞു. ഇപ്പോൾ ദൈവം നഹൂം പ്രവാചകനെ അയച്ച് അവർക്ക് ന്യായവിധി വരുന്നു എന്ന് മുന്നറയിപ്പ് നൽകുന്നു.

പ്രായോഗികം

ഈ ദൈവ വചനത്തിൽ നാം കാണുന്നത് യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ എന്നതാണ്. നിനവേയിലെ ജനങ്ങൾ അനേക വർഷങ്ങൾക്കുമുമ്പ് ദൈവത്തിങ്കലേയക്ക് തിരിഞ്ഞതാണ്. അന്ന് യോന ഒരു സുവിശേഷകന്റെ ഭാഗം മാത്രമാണ് നിർവ്വഹിച്ചത്. എന്നാൽ പെട്ടന്നുതന്നെ ജനം തങ്ങളുടെ ദുഷിച്ച പാപ പ്രവർത്തികളിലേയ്ക്ക തിരിഞ്ഞു. എങ്കിലും ദൈവം ക്ഷമയോടെ അവരുടെ മടങ്ങിവരവിനായി വീണ്ടും 120 വർഷത്തലേറെ കാത്തിരുന്നതായി കാണുന്നു.  നിങ്ങൾ എന്തെങ്കിലും തെറ്റ് ആരോടെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തി പ്രതികരിക്കുവാൻ വൈകുമെന്ന് പ്രതീക്ഷിച്ച് ക്ഷമ ചോദിക്കാതെ കാത്തിരിക്കുന്നുവോ? എന്നാൽ എത്രയും പെട്ടെന്ന് ആ വ്യക്തിയുമായി നിരന്നുകൊൾവാൻ നിങ്ങൾ ആഗ്രഹിക്കേണ്ടതാക്കുന്നു.  ഈ സാഹചര്യത്തിൽ നിനവേയിലെ ജനങ്ങൾ യഹോവയായ ദൈവത്തെ നിരസിക്കുകയും ദൈവം എല്ലാം മറന്നു എന്നും അതുകൊണ്ട് ഇനി ഒന്നും സംഭവിക്കുകയില്ലെന്നും അവർ അനുമാനിച്ചു. നമ്മുടെ തെറ്റുകളെക്കുറിച്ച് പശ്ചാതപിക്കുന്നില്ലെങ്കിൽ ദൈവം ഒരിക്കലും മറക്കുകയില്ല. അതിന് ഉദാഹരണമാണ് നിനവേക്കാരോട് ദൈവം ഒടുവിൽ ചെയ്തത്. ഇത് നമ്മെ ഓരോരുത്തരെയും ദൈവത്തിന്റെ അടുത്തേയ്ക്ക് തരിയുവാൻ പ്രേരിപ്പിക്കുന്നു. “ദൈവം ദീർഘക്ഷമയുള്ളവനാകയാൽ നമുക്ക് ദൈവത്തിന് നന്ദി” പറയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ മറഞ്ഞിരിക്കുന്ന പാപം പോക്കി ശുദ്ധീകരിക്കേണമേ. എനിക്ക് ശിക്ഷയല്ല അനുഗ്രഹമാണ് വേണ്ടത് അതിന് എന്നെ സഹായിക്കേണമേ. ആമേൻ