Uncategorized

“പിതാവിന്റെ ഇഷ്ടം”

വചനം

യോഹന്നാൻ 6 : 40

പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

നിരീക്ഷണം

നിത്യജീവൻ പ്രാപിക്കണമെങ്കിൽ എല്ലാവരും യേശുവിങ്കലേയ്ക്ക് തിരിയണമെന്നതാണ് പിതാവിന്റെ ഇഷ്ടമെന്ന് ഈ വചനത്തിലൂടെ യേശു വ്യക്തമാക്കുന്നു. ഇത് യാഥാർത്യമായി ഉറപ്പിക്കുവാനാണ് “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നു” എന്ന് യേശു പറഞ്ഞത്.

പ്രായോഗികം

യേശുക്രിസ്തുവിനെ അനുഗമിക്കുന്ന വ്യക്തി തന്റെ ജീവിതകാലം മഴുവൻ പിതാവിന്റെ ഇഷ്ടം ചെയ്യേണ്ടതും, നാം യേശുവിനോട് ചേർന്ന് നടക്കുവാൻ തീരുമാനിച്ചതിനുശേഷം മരണം വരെ സുവിശേഷം എന്ന നല്ലവാർത്ത പ്രചരപ്പിക്കേണ്ടതാണെന്നും അറിയാം. നാം യേശുവിൽ വിശ്വസിക്കുമ്പോൾ മാത്രമേ ഈ ദൗത്യങ്ങൾ പൂർത്തിയാക്കുവാൻ കഴിയുകയുള്ളൂ. ഈ ഭൂമിയിൽ വസിക്കുന്ന എല്ലാവരെയും യേശുവിങ്കലേയ്ക്ക് കൊണ്ടുവരിക എന്നതാണ് നമ്മുടെ ദൗത്യം. എന്നാൽ ഒരു മനുഷ്യായുസ്സുകൊണ്ട് ഇത് പൂർത്തിയാകുകയില്ല എന്നുപറഞ്ഞാൽ യേശുവിനെ നാം മുഖാമുഖമായി കാണുന്നതുവരെ നമ്മുടെ ജോലി ഒരിക്കലും പൂർത്തിയാകുന്നില്ല എന്ന് അർത്ഥം.  നാം മറ്റുള്ളവരോട് യേശുക്രിസ്തു ജീവിക്കുന്നുവെന്നും അവന്റെ അടുക്കൽ വരുന്നവർക്ക് നിത്യജീവൻ കൊടുക്കുന്നുവെന്നും അറിയിക്കുക എന്നതാണ് നമ്മെക്കുറിച്ചുള്ള പിതാവിന്റെ ഇഷ്ടം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ആയുസ്സു മുഴുവൻ അങ്ങ് ജീവിച്ചിരിക്കുന്നുവെന്നും അങ്ങ് നിത്യജീവൻ നൽകുവാൻ ആഗ്രഹിക്കുന്നുവെന്നും മറ്റുള്ളവരെ അറിയിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ