Uncategorized

“ദൈവ ഇഷ്ടം എന്തെന്ന് രുചിച്ചറിയുക”

വചനം

യോഹന്നാൻ 4 : 34

യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.

നിരീക്ഷണം

യേശുക്രിസ്തു പറഞ്ഞ വാക്കുകളാണിത്. താൻ ദൈവേഷ്ടം ചെയ്യുമ്പോൾ, യഥാർത്ഥത്തിൽ തന്നെ തന്നെ പോഷിപ്പിക്കപ്പെടുകയാണെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു.  ദൈവഹിതം ചെയ്യുന്നതും ദൈവവേല പൂർത്തിയാക്കുന്നതും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന് തുല്യമാണെന്ന് താൻ വ്യക്തമാക്കുന്നു.

പ്രായോഗികം

ഒരു പ്രധാന ചോദ്യം ചോദിക്കാം, നിങ്ങളെ ഇപ്പോൾ പോഷിപ്പിക്കുന്നത് എന്താണ്? അതിന് ഉത്തരം യേശു പറഞ്ഞത് “എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതാണ് എന്നെ പോഷിപ്പിക്കുന്നത്” എന്നാണ്. എന്നാൽ നമ്മെ പോഷിപ്പിക്കുന്നത് ഈ ലോകത്തിലെ ഏതെങ്കിലും കാര്യങ്ങൾ ആണോ? ചിലർ പണത്താൽ പ്രചോദിപ്പിക്കപ്പെടുന്നു, അത് മാരകമായ മരണത്തിൽ കലാശിക്കുന്നു. മറ്റു ചിലർ അധികാരത്തിൽ പ്രചോദിതരാകുന്നു, അത് പരിമിതമാണ്. ചിലർ പ്രശസ്തിയിൽ പ്രചോദിതരാകുന്നു, അത് അന്ത്യവിധിക്കായുള്ള കാഹളനാദം പോലെ വളരെ എളുപ്പത്തിൽ അവസാനിക്കുന്നു. എന്നാൽ ദൈവഹിതം നിറവേറ്റുക എന്നത് മറ്റുചിലരുടെ അഭിരുചിയാണ്. ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നത് വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. അത് ആത്മാർത്ഥമായി ചെയ്യുന്നവർക്ക് വളരെ നല്ല ആത്മീക പ്രചോദനം ലഭിക്കുന്നത് അനുഭവത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവ ഇഷ്ടം ചെയ്ത് അങ്ങയോട് പറ്റി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ