Uncategorized

“മാർദ്ദവ ഹൃദയം ഉള്ളവരാകൂ”

വചനം

എബ്രായർ 3 : 13

നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.

നിരീക്ഷണം

നാം ഭൂമിയിൽ ആയിരിക്കുമ്പോള്‍ ഒരു ദിവസം പോലും നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ചെയ്യരുത് എന്ന് വിശ്വാസികളോട് നേരിട്ട് അഭ്യർത്ഥിക്കുന്നു. ഇന്ന് എന്നിടത്തോളം നാം പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നതാണ് അതിന് ഏറ്റവും നല്ല മാർഗ്ഗം. നാം പരസ്പരം പ്രോത്സാഹിപ്പിക്കുന്നില്ലാ എങ്കിൽ നാം മറ്റുള്ളവരെ കഠിനഹൃദയരാക്കി മാറ്റും.

പ്രായോഗികം

നാം തമ്മിൽ പ്രോത്സാഹിപ്പിക്കുകയും തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുകയും ചെയ്യേണ്ടവരാണ്. നാം പാപത്തിന്റെ ചതിയിൽ പെടാതിരുക്കുവാൻ ഓരോ ദിവസവും അന്യോന്യം പ്രബോധിപ്പിക്കണം എന്ന് എഴുത്തുകാരൻ ഇവിടെ ഓർമ്മിപ്പിക്കുന്നു. നാം മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നതിനു പകരം അവരെ വാക്കുകൊണ്ട് താങ്ങി നടത്തുകയാണ് വേണ്ടത്. അന്യോന്യം സ്നേഹക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പരസ്പരം സഹായിക്കുകയണ് വേണ്ടത് അങ്ങനെ ചെയ്യാതിരുന്നാൽ മറ്റുള്ളവരെ നാം കഠിന ഹൃദയരാക്കും എന്നതാണ് വാസ്ഥവം.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ സഹായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ