Uncategorized

“ദൈവത്താൽ ശക്തരാവുക”

വചനം

എഫെസ്യർ 6 : 10

ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.

നിരീക്ഷണം

എഫെസ്യർ ദൈവകൃപയുടെ ആ നല്ല വാർത്തയെ നന്നായി രുചിച്ചറിഞ്ഞതായി നമുക്ക് മനസ്സിലാക്കാം. നമ്മുടെ കുടുംബത്തെ നയിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ഉള്ള നിർദ്ദേശങ്ങള്‍ ഇതിൽ നിറഞ്ഞിരിക്കുന്നു. അവസാനം, അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു “യേശുക്രിസ്തുവിന്റെ എല്ലാ അനുയായികളും” “കർത്താവിൽ ശക്തരാകുവാൻ” പ്രോത്സാഹിക്കുക.

പ്രായോഗികം

ചിലപ്പോഴൊക്കെ കർത്താവിന്റെ വചനം നമ്മുടെ അടുത്ത് ഒരു വികാര വിചാരത്തോടെയാണ് വരുന്നത്. അപ്രതീക്ഷിതമായ ഒരു വെല്ലുവിളി നിങ്ങള്‍ അഭിമുഖീകരിക്കുമ്പോൾ, വായിക്കുവാനും ധ്യാനിക്കുവാനും നിങ്ങളുടെ ഭക്തിയെ ശക്തിപ്പെടുത്തുവാനും ഈ ദൈവ വചനത്തിന് കഴിയും. ലോകത്തെ തന്നെ മാറ്റിമറിക്കുവാൻ ദൈവ വചനത്തിന് കഴിവുണ്ട്. എന്നാൽ നാം ഓരോരുത്തരും ശ്രദ്ധിച്ചില്ലെങ്കിൽ ഈ ലോകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി വാടിപ്പോകുവാനും ഇടയുണ്ട്. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ്, “കർത്താവിൽ ശക്തരായിരിക്കുക” എന്ന് നമ്മെയെല്ലാം ഉദ്‌ബോധിപ്പിക്കുന്നത്. ഈ കൽപ്പന ശ്രദ്ധിച്ചില്ലെങ്കിൽ ഈ ലോകത്തെ ജയിക്കുവാൻ കഴിയുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് ദൈവ വചനത്തിൽ ശക്തി പ്രാപിക്കുന്നതിനായി അങ്ങയുടെ കൃപ നൽകുമാറാകേണമേ. ആമേൻ