Uncategorized

“സ്നേഹത്തിന്റെ ശക്തി”

വചനം

ഉത്തമ ഗീതം 8 : 7

ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.

നിരീക്ഷണം

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് അവിശ്വസനീയമായ ഒരു പ്രസ്ഥാവന ഇവിടെ നടത്തുന്നത് എന്തെന്നാൽ “സ്നേഹത്തിന്റെ ശക്തി” യുമായി താരതമ്യപ്പെടുത്തുവാൻ വേറെ ഒരു ശക്തിയുമില്ല എന്നതാണ്.

പ്രായോഗികം

ഈ ലോകത്തിൽ വ്യത്യസ്ഥങ്ങളായി സനേഹങ്ങളുണ്ട്. അടുത്ത കുടുംബാംഗങ്ങളോടുള്ള സ്നേഹം, ഒരു സുഹൃത്തിനോടുള്ള സ്നേഹം ഇങ്ങനെ പലവിധ സ്നേഹ ബന്ധങ്ങളുണ്ട്. എന്നാൽ മറ്റേതൊരു മനുഷ്യ സ്നേഹത്തേക്കാളും ശക്തമായ സ്നേഹ ബന്ധമാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം. എന്നാൽ ഇതിലെല്ലാം ഉപരിയായ ഒരു സ്നേഹത്തെയാണ് ദൈവ വചന അടിസ്ഥാനത്തിൽ നാം മനസ്സിലാകുന്നത്. ദൈവ സ്നേഹം നമ്മെ രക്ഷിക്കുന്നു, സുഖപ്പെടുത്തുന്നു, ആശ്വസിപ്പിക്കുന്നു, അനേകമായ പാപത്തെ മറയ്ക്കുന്നു. അതാണ് ദൈവ സ്നേഹത്തിന്റെ ശക്തികൊണ്ട് നമുക്ക് ലഭിക്കുന്നത്. ആകയാൽ ഈ ദൈവ സ്നേഹത്തെ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം ഈ ദൈവത്തോട് അടുത്തുവന്ന് ആ സ്നേഹം മനസ്സിലാക്കുവാൻ ശ്രമിച്ചാൽ ആ സ്നേഹം താങ്കളെയും തേടിവരും

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിന് നന്ദി. എനിക്ക് അങ്ങയുടെ മകനായി തീരുവാൻ ഇടയായത് അങ്ങയുടം സ്നേഹം മുലം ആണ്. ആ സ്നേഹത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ