“മുതിർന്നവർക്കുള്ള ജ്ഞാനം”
വചനം
1 കൊരിന്ത്യർ 2 : 6
എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല.
നിരീക്ഷണം
കൊരിന്തിലെ സഭയ്ക്കുള്ള ഈ ആദ്യ ലേഖനം അപ്പോസ്ഥലനായ പൗലോസ് ആരംഭിച്ചത്, ജനങ്ങൾ ഭോഷത്തമായി കാണക്കാക്കപ്പെട്ടിരുന്ന ദൈവത്തിന്റെ ജ്ഞാനത്തിനുവേണ്ടി വാദിച്ചുകൊണ്ടാണ്. പക്വതയുള്ളവർക്കുള്ള ജ്ഞാനം എന്ന സന്ദേശമാണ് നമ്മൾ സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി, എന്നാൽ ഈ ലോകത്തിനോ അതിനെ നയിക്കുന്ന ആളുകൾക്കോ വേണ്ടിയല്ല. അവർ ഒന്നിലേക്കും വരുന്നില്ലെന്ന് പൗലോസ് പറഞ്ഞു.
പ്രായോഗീകം
ദൈവത്തിൽ നിന്നുള്ള ജ്ഞാനം മാത്രമാണ് വിലപ്പെട്ട ജ്ഞാനം. എന്നിരുന്നാലും അത് ആവശ്യപ്പെടുന്നില്ലെങ്കിൽ അത് ഒരു പരിധിവരെ ഉപയോഗ ശൂന്യമാണ്. ദൈവത്തേക്കാൾ മനുഷ്യന്റെ ജ്ഞാനം നൂറ്റാണ്ടുകളുട നീളം നോക്കിയാൽ എണ്ണമറ്റ യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. രോഗം, ദാരിദ്ര്യം, കുറ്റകൃത്യം, കുടുംബത്തകർച്ച, വംശീയ കലഹം എന്നവ മനുഷ്യ ജ്ഞാനത്തിന്റെ ചില അനന്തര ഫലങ്ങൾ മാത്രമാണ്. മനുശ്യന്റെ ജ്ഞാനത്തെ അപ്പോസ്തലൻ വളരെ നിന്ദിച്ചുകൊണ്ട് പറഞ്ഞു, ഇന്നത്തെനേതാക്കൾ (അത് 2000 വർഷങ്ങൾക്ക് മുമ്പ്) ഒന്നും നേടുന്നില്ല. എന്നാൽ ഇപ്പോൾ ഈ വാക്യം ശരിയാണെന്ന് തോന്നുന്നില്ലേ? വാർത്തകളിൽ നാം കാണുന്നത് 60 ഉം 70 ഉം വയസ്സുള്ളവർ ആണ് യുദ്ധം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ പുരുഷന്മാരും സ്ത്രീകളുമാണ്, അവർ 10 വയ്സ്സുള്ളവരെപ്പോലെ പെരുമാറുന്നു. ജ്ഞാനവും സത്യവും തെരുവിലിറങ്ങിയിരിക്കുന്നു. നിസ്സാരരാണെന്ന് തോന്നുന്നവർ പോലും എഴുന്നേറ്റ് പക്വതയുള്ളവർക്കുള്ള ജ്ഞാനം പ്രിാപിച്ച് പ്രവർത്തിക്കേണ്ടതിന് യഥാർത്മായി കർത്താവിനെ വിളിക്കുവാൻ ആഹ്വാനം ചെയ്യുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവീക ജ്ഞാനത്താൽ ദൈവിക പ്രവർത്തികളെ ചെയ്യുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ
