Uncategorized

“ദൈവത്തിന്റെ കണ്ണിനെ മറയ്ക്കുവാൻ കഴിയുകയില്ല”

വചനം

ഇയ്യോബ് 24 : 23

അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.

നിരീക്ഷണം

ഈ അദ്ധ്യായത്തിന്റെ ഭൂരിഭാഗവും കർത്താവിനെതിരെ മത്സരിക്കുന്നവർ അന്ധകാരത്തെ സ്നേഹിക്കുന്നു എന്ന വസ്തുത ഇയ്യോബ് വ്യക്തമാക്കുന്നു. ഈ അദ്ധായ ത്തിന്റെ 17-ാം വാക്യം ഇപ്രകാരം പറയുന്നു “അർദ്ധരാത്രി അവരുടെ പ്രഭാതം”.എല്ലാം ശരി എന്നതോന്നലോടെ പ്രവർത്തിക്കുവാൻ ദൈവം അവരെ അനുവദിക്കുമെന്ന് ഇയ്യോബ് ഇവിടെ പറയുന്നു. എന്നാലും ദൈവത്തിന്റെ ദൃഷ്ടി അവരുടെ പ്രവർത്തികളിൽ ഉണ്ട്.

പ്രായോഗികം

തങ്ങൾ ഇരുട്ടിൽ എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ലെന്ന് ചിന്തിക്കുന്നത് അതിശയകരമാണ്. അതിലുപരി ദൈവത്തിന് എന്താണ് അവരുടെ പ്രവർത്തിയെന്ന് ഒരു സൂചനയുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല എങ്കിൽ അവർ അങ്ങനെ ചെയ്യുമായിരുന്നോ? നാം ആരും ഈ ഭൂമിയിൽ ജനിക്കുന്നതിനും എത്രയോ മുമ്പ് തന്നെ ഇത് ഇയ്യോബ് എഴുതിയിരിക്കുന്നു എന്ന് ആരും മറക്കരുത്. ദൈവത്തെ മറക്കുന്നവർക്ക് അവർ ചെയ്യുന്നത് ദൈവം അറിയുന്നില്ല എന്ന തോന്നൽ ഉണ്ടാകുന്നു. എന്നാൽ ദൈവം അവരുടെ പ്രവർത്തികൾ വ്യക്തമായി കാണുന്നു എന്നത് എന്നേയ്ക്കുമുള്ള സത്യമാണ്. അവർക്ക് അവർ ആഗ്രഹിക്കുന്നവധിത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും കഴുയും പക്ഷേ അവർ ഒരിക്കലും ദൈവത്തിന്റെ കണ്ണിൽ നിന്നും മറയുന്നില്ല. ആകയാൽ ദൈവഹിതപ്രകാരം നമ്മുടെ ജീവിതം ക്രമീകരിക്കുവാൻ നാം ശ്രദ്ധിക്കണം കാരണം നമ്മുടെ പ്രവർത്തി അറിയുന്ന ദൈവം സ്വർഗ്ഗത്തിലുണ്ട്. നാം ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിന് തക്ക പ്രതിഫലം പ്രാപിക്കുവാൻ നാം എല്ലാവരും കർത്താവിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടി വരും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പ്രവർത്തികൾ അറിയുന്നു എന്ന് എനിക്ക് ഉറപ്പുണ്ട് ആകയാൽ അങ്ങയുടെ ഹിതപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ