Uncategorized

“യേശുക്രിസ്തു തന്റെ വാഗ്ദത്തങ്ങൾ നിറവേറ്റുന്നു”

വചനം

മർക്കൊസ് 16 : 6

അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ ക്രൂശുമരണം കഴിഞ്ഞശേഷം ഞായറാഴ്ച അതിരാവിലെ യേശുവിന്റെ ശുശ്രൂഷയിൽ കൂടെ ഉണ്ടായിരുന്ന സ്ത്രീകളിൽ ചിലർ കല്ലറയ്ക്കൽ യേശുവിന്റെ ശരീരം കാണുവാൻ ചെന്നു. അപ്പോൾ അവർ അവിടെ ദൈവത്തിന്റെ ഒരു ദൂതൻ നിൽക്കുന്നതാണ് കണ്ടത്. ആ ദൂതൻ അവരോട് പറഞ്ഞു അവൻ ഇവിടെ ഇല്ല, കാരണം അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു.

പ്രായോഗികം

യേശുക്രിസ്തു തന്റെ വാഗ്ദത്തങ്ങൾ നിറവേറ്റുന്നു എന്ന് ഉറപ്പിക്കുന്ന വേദ ഭഗമാണിത്. യേശുക്രിസ്തു കൊല്ലപ്പെടും എന്നും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്നും ശിഷ്യന്മാരോട് താൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു. അതാണ് ഇനിടെ സംഭവിച്ചിരിക്കുന്നത്. ആ സ്കത്രീകൾ യേശുവിൽ വിശ്വസിച്ചിരുന്നു എന്നാൽ യേശു പറഞ്ഞകാര്യത്തിൽ വിശ്വാസമില്ലായിരുന്നു എന്നും ഇവിടെ വ്യക്തമാണ്. യേശുക്രിസ്തു ഭൂമിയൽ ആയിരുന്നപ്പോൾ താൻ പറഞ്ഞതുപോലെ പ്രവർത്തിച്ചിരുന്നു യേശുവിനെ അവിശ്വസിക്കത്തക്ക ഒരു പ്രവർത്തിയും യേശുവിൽ ഉണ്ടിരുന്നില്ല. യേശു ജീവിച്ചിരുന്നു എന്നാൽ ഇപ്പോൾ യേശു മരിച്ചു. മരിച്ചയാൾക്ക് തന്റെ വാഗദത്തം എങ്ങനെ പാലിക്കുവാൻ കഴിയും? എന്നതായിരിക്കണം അവരുടെ ചിന്ത. യേശുക്രിസ്തു ദൈവമാണ് എന്ന് വെളിപ്പെടുത്തിയിരുന്നതും അവർ മറന്നുപോയിരിക്കണം. അങ്ങനെ നോക്കിയാൽ യഥാർത്തത്തിൽ ആ സ്ത്രീകൾ യേശുവിൽ വിശ്വസിച്ചിരുന്നില്ല എന്നുതന്നെ നമുക്ക് കാണുവാൻ കഴിയും. എന്നാൽ ഞായറാഴ്ച രാവിലെ അവരുടെ അവിശ്വാസമെല്ലാം മാറി. യേശുക്രിസ്തു ദൈവമാണെന്ന് അവർ മനസ്സിലാക്കി. യേശു പറഞ്ഞതുപോലെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. എല്ലാറ്റിനും ഉപരി യേശു തന്റെ വാഗ്ദത്തങ്ങൾ നിറവേറ്റും എന്ന് അവർ വ്യക്തമായി മനസ്സിലാക്കി. അങ്ങനെയെങ്കിൽ ഇനി യേശുക്രിസ്തു മടങ്ങിവരും എന്ന വാഗ്ദത്തവും നിറവേറ്റുക തന്നെ ചെയ്യും. അതിനായി വിശ്വാസത്തോടെ കാത്തിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നും വാഗ്ദത്തങ്ങൾ നിറവേറ്റുന്നതിനായി നന്ദി. ഞാൻ അങ്ങയുടെ വചനത്തിൽ വിശ്വസിച്ച് കാത്തിരിക്കുന്നു. ആമേൻ