Uncategorized

“ദൈവത്തിന്റെ തണൽ മാറ്റിക്കളയുന്നില്ല”

വചനം

സങ്കീർത്തനം 121 : 5

യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.

നിരീക്ഷണം

നമ്മുടെ മഹാനായ ദൈവം നമ്മെ എപ്പോഴും സംരക്ഷിക്കുന്നുവെന്ന് ദാവീദ് രാജാവ് ഇവിടെ ഉറപ്പിച്ച് പറയുന്നു. ദൈവം നമ്മുടെ വലത്തുഭാഗത്ത് തണൽ എന്നും അദ്ദേഹം പറയുന്നു.

പ്രായോഗികം

അതുല്ലാം ഗുഹയിൽ വച്ചാണ് ദാവീദ് ഈ സങ്കീർത്തനം എഴുതിയതെന്ന് ചില ദൈവവചന പണ്ഡിതന്മാർ വിശ്വസിക്കുന്നു. ആ സമയത്ത് ദാവീദ് രാജാവ് ശൗലിനെപേടിച്ച് ഓടുകയും തന്റെ ജീവൻ രക്ഷിക്കുവാൻ പലയിടത്തും ഒളിക്കുകയും ചെയ്തു. മറ്റെരുവിധത്തിൽ പറഞ്ഞാൽ ദാവീദ് രാജാവിന്റെ ഏറ്റവും നിരാശാജനകമായ കാലഘട്ടത്തിൽ താൻ ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെട്ടപ്പോഴും തനിക്ക് തണലായും വിശ്രാമത്തിന് ഒരു ഇടമായും ദൈവത്തെകണ്ടു. നിങ്ങൾ നിങ്ങളുടെ ജീവിത്തിന്റെ കഷ്ടതയുടെ കാഠിന്യതയിൽ ഓടുമ്പോൾ നിങ്ങൾക്ക് തിരിഞ്ഞുനോക്കുവാൻ ആരും ഇല്ലാത്ത അവസ്ഥയിലാണോ ഇപ്പോൾ ആയിരിക്കുന്നത്? നിങ്ങളെ സഹായിപ്പാനോ ഒന്ന് തണലായി നിന്ന് സംരക്ഷിക്കുവാനോ അരുമില്ലാതെ വിഷമിക്കുകയാണോ? ഇതാ കർത്താവായ യേശുക്രിസ്തു പറയുന്നു അങ്ങനെയുള്ളവർ തന്നിലേയ്ക്ക് നോക്കുവാൻ. അങ്ങനെയുള്ളവർക്ക് അവൻ ഒരു പരിപാലകനും അവരുടെ വലത്തുഭാഗത്തു തണലുമായി നിൽക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. നാം ചെയ്യേണ്ടത് ഒന്നുമാത്രം അവങ്കലേയ്ക്ക് തരിയുക കർത്താവായ യേശുക്രിസ്തുവിൽ ആശ്രയിക്കുക എന്നാൽ അവൻ ഒരിക്കലും ആ തണൽ വലിച്ച് മാറ്റിക്കളയുകയില്ലെന്നത് ഉറപ്പാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പരിപാലകനായും  എന്റെ വലത്തുഭാഗത്തു എനിക്ക് എന്നും തണലായും ഇരിക്കുമാറാകേണമേ. ആമേൻ